ദീപാവലി ആഘോഷങ്ങളില്‍ മുഴുകി വൈറ്റ് ഹൗസും; ഇന്ത്യക്കാരുടെ സംഭാവന എടുത്തുപറഞ്ഞ് ട്രംപ്‌

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷം

വാഷിങ്ടണ്‍ : വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത ട്രംപ് ദീപം തെളിയിച്ചാണ് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ട്രംപിന്റെ ഓവല്‍ ഓഫീസിലും ദീപാവലി ആഘോഷങ്ങള്‍ നടത്തി.

യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ സീമാ വര്‍മ്മ എന്നിവരടക്കം ട്രംപിന്റെ ഓഫീസിലെ ഇന്ത്യന്‍ വംശജരായ ഉന്നത ഉദ്യോഗസ്ഥരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു.

അമേരിക്കന്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അജിത് പൈ, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറി രാജ് ഷാ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ട്രംപിന്റെ മകള്‍ ഇവാന്‍കയും ചടങ്ങില്‍ എത്തിയിരുന്നു. ഇതിനു പുറമെ  വെര്‍ജീനയിലെയും ഫ്‌ലോറിഡയിലെയും ഹിന്ദു ക്ഷേത്രങ്ങളില്‍ ഇവാന്‍ക  ദര്‍ശനവും നടത്തി.

അമേരിക്കയ്ക്ക് ഇന്ത്യന്‍ -അമേരിക്കന്‍ സുഹൃത്തുക്കള്‍ വലിയ സംഭാവ നല്‍കിയിട്ടുണ്ടെന്ന് ട്രംപ്  പറഞ്ഞു. കലാ, ശാസ്ത്രം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, തുടങ്ങിയ രംഗങ്ങളിലും അമേരിക്കന്‍ സൈന്യത്തിലും  ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവന അദ്ദേഹം എടുത്തു പറഞ്ഞു.

ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്നു കാലം മുതലായിരുന്നു വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കാന്‍ ആരംഭിച്ചത്. അക്കാലത്ത് വൈറ്റ് ഹൗസിന്റെ ഭാഗമായ ഇന്ത്യാ ട്രീറ്റി റൂം എന്നറിയപ്പെട്ടിരുന്ന ഹാളില്‍വെച്ചായിരുന്നു ആഘോഷ പരിപാടികള്‍ നടത്താറുള്ളത്. എന്നാല്‍ പ്രസിഡന്റ് ബുഷ് നേരിട്ട് പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. ഒബാമയുടെ കാലം മുതലാണ് പ്രസിഡന്റും ആഘോഷത്തില്‍ പങ്കെടുന്ന ചടങ്ങ് ആരംഭിച്ചത്. അത് ട്രംപ് തുടരുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top