‘മറുവാര്‍ത്തൈ പേശാതെ’ സംഗീതം നല്‍കിയ മിസ്റ്റര്‍ എക്‌സ് ആരാണ്? ഗൗതം മേനോന്‍ തന്നെ വെളിപ്പെടുത്തും

തന്റെ സിനിമകളിലെ ഗാനങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ച്ചയും കാണിക്കാത്ത സംവിധായകനാണ് ഗൗതം വസുദേവ് മേനോന്‍. ഹാരിസ് ജയരാജിനെ ഒരു സ്വതന്ത്ര സംഗീത സംവിധായകനാക്കിയതും വളര്‍ത്തിക്കൊണ്ടുവന്നതും ഗൗതമാണ്. ഹാരിസ് അല്ലെങ്കില്‍ എആര്‍ റഹ്മാന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയും.

എന്നാല്‍ എന്നൈ നോക്കി പായും തോട്ട എന്ന തന്റെ പുതിയ ചിത്രത്തിലെ സംഗീത സംവിധായകന്‍ ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറുവാര്‍ത്തൈ പേസാതെ എന്ന ഗാനം ഇതിനോടകം രണ്ടുകോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. കേട്ടവരെല്ലാം വീണ്ടും വീണ്ടും കേള്‍ക്കാന്‍ പാകത്തിനുള്ള മികച്ച സംഗീതവും ഈ ഗാനത്തിനുണ്ട്. മിസ്റ്റര്‍ എക്‌സ് എന്നാണ് ഇതിന്റെ സംഗീത സംവിധായകനെ ഗൗതം മേനോന്‍ വിളിക്കുന്നത്.

എന്നാല്‍ മിസ്റ്റര്‍ എക്‌സ് ആരെന്ന് ഗൗതം വെളിപ്പെടുത്തുമെന്ന് അദ്ദേഹം തന്നെ പറയുന്നു. ദീപാവലിക്കാണ് ഈ വെളിപ്പെടുത്തലുണ്ടാവുക. ഇതൊടൊപ്പം മറുവാര്‍ത്തൈ പേസാതെ എന്ന ഗാനത്തിന്റെ പുതിയ വെര്‍ഷനും പുറത്തുവരും. ഗൗതം മേനോന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചതാണിത്. എആര്‍ റഹ്മാനോ ഹാരിസോ ഇളയരാജയോ ആകില്ല ഈ മിസ്റ്റര്‍ എക്‌സ് എന്നാണ് സിനിമാ ലോകത്തെ അടക്കം പറച്ചില്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top