ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വ്വേദ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ദേശീയ ആയുര്‍വ്വേദ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വ്വേദ(എഐഐഎ) രാജ്യത്തിന് സമര്‍പ്പിക്കും. ദില്ലി സരിത വിഹാറിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്.

ആയുഷ് മന്ത്രാലയത്തിനുകീഴിലാണ് എഐഐഎ ഒരുങ്ങുന്നത്. പരമ്പരാഗത ആയുര്‍വ്വേദ ചികിത്സാ രീതികളൊടൊപ്പം ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ( എയിംസ്) മാതൃകയിലായിരിക്കും സ്ഥാപനം പ്രവര്‍ത്തിക്കുക.

പദ്ധതിയുടെ ആദ്യഘട്ടം 10.015 ഏക്കര്‍ സ്ഥലത്ത് 157 കോടി രൂപ ചിലവിട്ടാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. നാഡീ-സന്ധി സംബന്ധമായ ചികിത്സകള്‍, പ്രമേഹ യൂണിറ്റ്, യോഗ-പഞ്ചകര്‍മ്മ ക്ലിനിക്ക്, വന്ധ്യതാ ക്ലിനിക്ക്, വിവിധ ലബോറട്ടറികള്‍ എന്നിവയും ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top