രാജ്യത്ത് അര്‍ബുദ ബാധിതരുടെ എണ്ണം കൂടുന്നു; കണക്കില്‍ മുന്നില്‍ ഹരിയാന

പ്രതീകാത്മക ചിത്രം

ഹരിയാന: രാജ്യത്തെ അര്‍ബുദ ബാധിതരില്‍ ഏറിയ പങ്കും ഹരിയാനയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. മുപ്പത്തഞ്ച് ശതമാനത്തോളമാണ് സംസ്ഥാനത്തെ ക്യാന്‍സര്‍ നിരക്ക്. വര്‍ധിച്ചുവരുന്ന അര്‍ബുദ ബാധിതതരുടെ കണക്ക് ആരോഗ്യ മേഖലയെ ഞെട്ടിപ്പിക്കുന്നതാണ്.

2020 ഓടെ രാജ്യത്ത് 17.3 ലക്ഷം പുതിയ അര്‍ബുദ കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുമെന്നാണ് ആരോഗ്യ വകുപ്പുകള്‍ നല്‍കുന്ന വിവരം അങ്ങനെയാണെങ്കില്‍ ഹരിയാനയില്‍ മാത്രം 6.5 ലക്ഷം രോഗബാധിതര്‍ ഉള്‍പ്പെടും. സ്ത്രീകളിലെ സ്തനാര്‍ബുദമാണ് കണക്കില്‍ മുന്നില്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ടുപ്രകാരം ക്യാന്‍സര്‍ ബാധിതരില്‍ 10 ശതമാനത്തോളം പേരും സ്തനാര്‍ബുദത്തിന് അടിമകളാണ്.

‘ഏകദേശം ഒന്നരലക്ഷം സ്തനാര്‍ബുദ കണക്കുകളാണ് ഒരു വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ തോത് നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എട്ട് സ്ത്രീകളില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ അര്‍ബുദ രോഗം കണ്ടുവരുന്നു. സാമൂഹിക ചുറ്റുപാടുകളും രോഗത്തിനെക്കുറിച്ച് മതിയായ ധാരണ ഇല്ലാത്തതും പലപ്പോഴും രോഗലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകാന്‍ കാരണമാകുന്നുണ്ട്,’ പരാസ് ബ്ലിസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ ശില്‍വ പറയുന്നു.

തുടക്കത്തില്‍ തന്നെ രോഗം നിര്‍ണ്ണയിക്കാനായാല്‍ ഏതുതരം ക്യാന്‍സര്‍ ആണെങ്കിലും ചികിത്സ കൂടുതല്‍ ഫലപ്രദമായിരിക്കും. പ്രത്യേകിച്ച് സ്തനാര്‍ബുദത്തിന്, എന്തെന്നാല്‍ ലക്ഷണങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. വേദന, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top