സൗദിയിലെ പത്തില്‍ എട്ട് വനിതകളും വാഹനമോടിക്കാന്‍ തല്‍പരര്‍

പ്രതീകാത്മക ചിത്രം

പത്തില്‍ എട്ട് വനിതകളും വാഹനമോടിക്കാന്‍ തല്‍പരരെന്നാണ് സൗദിയില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട്. അറബ് നൃൂസും യുഗോവ് പോളും നടത്തിയ സര്‍വ്വേയിലാണ് ഇക്കാരൃം ഉള്ളത്. അടുത്ത വര്‍ഷം ജൂണ്‍ മാസം മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുക.

സൗദിയിലെ പത്തില്‍ എട്ട് വനിതകളും വാഹനമോടിക്കാന്‍ തല്‍പരരെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗദിയിലെ പ്രമുഖ പത്രമായ അറബ് നൃൂസ് യുഗോവ് പോളുമായി സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ഇക്കാരൃം അറിയിച്ചിട്ടുള്ളത്. ഭൂരിഭാഗം പേരും ഡ്രൈവിംഗിനുള്ള അപേക്ഷക്ക് തയ്യാറായിരിക്കയാണെന്നും സര്‍വ്വേയില്‍ പറയുന്നു.

വാഹനമോടിക്കാനുള്ള അനുമതി ജീവിത ശൈലിയില്‍ വന്‍ മാറ്റമുണ്ടാക്കാന്‍ ഉപകരിക്കുമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 500 ഓളം പേര്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മാസം സല്‍മാന്‍ രാജാവാണ് സൗദിയില്‍ വനിതകള്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍ മാസം മുതല്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കുമെന്ന കാരൃം അറിയിച്ചത്.

സര്‍വേയില്‍ 95 ശതമാനം വനികളും വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയ വിഷയത്തില്‍ ബോധവാന്‍മാരാണെന്നും പ്രതികരണം പോസറ്റീവാണെന്നും കണ്ടെത്തിയിരുന്നു. 77 ശതമാനം പേരും വാഹനമോടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ വിഷയത്തോട് പോസറ്റീവായാണ് പ്രതികരിച്ചത്. പത്തില്‍ ഏഴ് പുരുഷന്‍മാരും വനിതകള്‍ അനുകൂല നിലപാടുള്ളവരാണ്.

അതേസമയം വനിതകള്‍ക്ക് ഡ്രൈവിംഗിനുള്ള അനുമതിയെ അനുകുലിക്കാത്തവര്‍ മൊത്തം സര്‍വ്വേ നടത്തിയവരില്‍ 54 ശതമാനം വരും. ഇവര്‍ വനിതകള്‍ക്ക് സുരക്ഷിതമായി വാഹനമോടിക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നവരാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top