മന്ത്രി തോമസ് ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല;’റിപ്പോര്‍ട്ട് എങ്ങനെയാവണമെന്ന് മന്ത്രി തന്നെ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കുന്നു’, ലാവലിന്‍ കേസ് അവസാനിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ്

ഫയല്‍ ചിത്രം
തിരുവനന്തപുരം : ഭൂമി കയ്യേറ്റ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരായ ആരോപണങ്ങളില്‍ റിപ്പോര്‍ട്ട് എങ്ങനെയാവണമെന്ന് മന്ത്രി തന്നെ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കുന്നു. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ വെച്ചു കൊണ്ടിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നത് നീതീകരിക്കാനാവില്ല. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
താന്‍ നല്കിയ പരാതിയില്‍ വിജിലന്‍സ് നടപടിയെടുക്കാത്തത് ദുരൂഹമാണ്. ഇ പി ജയരാജന്റെ ബന്ധു നിയമനം അഴിമതി തന്നെയാണ്. ജയരാജന് ക്ലീന്‍ ചിറ്റ് കൊടുത്തത് ഡി ജി പി ഇടപെട്ടാണ്. അഴിമതികള്‍ക്ക് വെള്ളപൂശാനാണ് വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വിദ്യാലയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധി എസ്എഫ്ഐ അക്രമം മൂലമാണ്. എന്നാല്‍ കോളേജുകളില്‍ അരാഷ്ട്രീയത വളര്‍ത്തുന്നത് ശരിയല്ല. ഹൈക്കോടതി വിധിക്കെതിരെ നിയമ നിര്‍മാണത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ലാവലിന്‍ കേസ് അവസാനിച്ചിട്ടില്ല. കേസ് കൂടുതല്‍ സജീവമാകുകയാണ്. കേസില്‍ തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നാലാം പ്രതിയായ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ സുപ്രിംകോടതിയില്‍ നല്കിയ അപ്പീലോടെ ഇക്കാര്യം വ്യക്തമായി. യുഡിഎഫ് ഹര്‍ത്താലില്‍ നിന്നും അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക