ബദല്‍ മാര്‍ഗങ്ങള്‍ തേടി കൊക്കക്കോള; ശീതളപാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ നീക്കം

ഫയല്‍ ചിത്രം

ദില്ലി: ശീതളപാനീയങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടി കൊക്കക്കോള കമ്പനി. തുടര്‍ച്ചയായി ശീതളപാനായങ്ങള്‍ ഉപയോഗിക്കുന്നത് പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാകുന്നതായി നിരവധി പഠനങ്ങളാണ് പുറത്തുവരുന്നത്. ഇത്തമൊരു സാഹചര്യത്തിലാണ് ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി കമ്പനി ശ്രമിക്കുന്നത്.

പാനീയങ്ങളിലെ പഞ്ചസാരയുടെ അംശം കുറയ്ക്കുന്നതിനായി സ്റ്റീവിയ ഉപയോഗിക്കാനാണ് പുതിയ നീക്കം. പഞ്ചസാരക്ക് പകരം ബിസ്‌ക്കറ്റുകളിലും മധുരപലഹാരങ്ങളിലും ഉപയോഗിക്കുന്ന കൃത്രിമ മധുരമാണ് സ്റ്റീവിയ. പഞ്ചസാരക്കൊല്ലി എന്നറിയപ്പെടുന്ന സസ്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സ്റ്റീവിയ ഇരട്ടി മധുരമേറിയതും പ്രമേഹരോഗികള്‍ക്ക് മികച്ചതുമാണ്.

കൊക്കക്കോള ഉല്‍പ്പന്നങ്ങളായ മാസ, ഫാന്റ എന്നിവയില്‍ പഞ്ചസാരയുടെ ആളവ് കുറച്ച് കൂടുതല്‍ ആരോഗ്യദായകമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ശീതളപാനീയങ്ങളുടെ ഉപയോഗം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയരുമ്പോള്‍ പുതിയ തീരുമാനം കൂടുതല്‍ പ്രയോജനകരമാകും എന്നാണ് കോക്ക് പ്രതീക്ഷിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top