മതവികാരം വ്രണപ്പെടുത്തി: ദലിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യയ്‌ക്കെതിരെ കേസ്

കാഞ്ച ഇളയ്യ

ഹൈദരാബാദ്: മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് പ്രമുഖ ദലിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യയ്‌ക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കാഞ്ച ഇളയ്യ പ്രസിദ്ധീകരിച്ച സാമാജിക സ്മഗ്ഗലൂര്‍ലു കോമാട്ടൊല്ലു (വൈശ്യന്മാര്‍ സാമൂഹിക കവര്‍ച്ചക്കാര്‍ ) എന്ന പുസ്തകത്തിനെതിരെ വൈശ്യ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പുസ്തകം വൈശ്യ വിഭാഗത്തെ മാത്രമല്ല പകരം മുഴുവന്‍ ഹിന്ദു വിഭാഗത്തെയും അപമാനിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടികാണിക്കുന്നു. പുസ്തകത്തിന്റെ തലക്കെട്ടും ഉള്ളടക്കത്തിലെ പല ഭാഗങ്ങളും സമുദായത്തിന് എതിരാണെന്നും, അപകീര്‍ത്തികരമാണെന്നും വൈശ്യ സംഘടനകള്‍ പരാതിപ്പെട്ടിരുന്നു.

പുസ്തകം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. പുസ്തകം സമുദായത്തിന് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ആര്യ വൈശ്യ മഹാസഭ ആന്ധ്രപ്രദേശ് പ്രസിഡന്റ് ജെ വെങ്കടേശ്വര്‍, കാഞ്ച ഇളയ്യയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. പുസ്തകത്തിന്റെ പേരില്‍ വൈശ്യ സംഘടനകള്‍ കാഞ്ച ഇളയ്യയെ ആക്രമിക്കുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top