‘ഇങ്ങനെ തുടര്‍ന്നാല്‍ 2022 ല്‍ കോണ്‍ഗ്രസ് വിമുക്ത കേരളം സഫലമായിക്കോളും’; വിടി ബല്‍റാമിന് മറുപടിയുമായി മന്ത്രി എംഎം മണി

എംഎം മണി, വിടി ബല്‍റാം

കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മന്ത്രി എംഎം മണി. ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് മന്ത്രി എംഎം മണി വിടി ബല്‍റാമിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഒട്ടും ബലമില്ലാത്ത രാമന്മാര്‍ക്ക് മറുപടി കൊടുക്കരുത് എന്ന് ചിന്തിച്ചതാണെങ്കിലും ചിലതു പറയാതെ വയ്യെന്നു പറഞ്ഞുകൊണ്ടാണ് എംഎം മണിയുടെ മറുപടി പോസ്റ്റ് തുടങ്ങുന്നത്.

‘കോണ്‍ഗ്രസുകാര്‍ ചെയ്യുന്നതു പോലെയുള്ള തരംതാണ പ്രവര്‍ത്തനങ്ങള്‍ തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നും ന്യായീകരണ കുറിപ്പ് തയ്യാറാക്കാന്‍ 27 മണിക്കൂര്‍ സമയമെടുത്തു എന്നത് തന്നെ കുറ്റസമ്മതമല്ലേ എന്നും’ മന്ത്രി എഫ്ബി പോസ്റ്റിലൂടെ ചോദിച്ചു.

‘നൂറു ഇരട്ടി ശക്തിയോടെ തിരിച്ചു വരും എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതും അമളി പറ്റി എന്ന കുറ്റസമ്മതം അല്ലേ? ടി.പി. കേസില്‍ എന്നല്ല ഒന്നിലും അഡ്ജസ്റ്റ്‌മെന്റ് നടത്താന്‍ ഞങ്ങള്‍ നിങ്ങളെപ്പോലെ തരംതാഴ്ന്നിട്ടില്ല. സ്വന്തം നേതാക്കളെ പോലെയാണ് എല്ലാവരും എന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അത് അനുഭവജ്ഞാനത്തിന്റെ കുറവാണ്.

‘കോണ്‍ഗ്രസ് മുക്ത കേരളം’ എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ പ്രയത്‌നിക്കണ്ട. അതിനുള്ളതെല്ലാം നിങ്ങള്‍ ചെയ്യുന്നുണ്ടല്ലോ. ഇപ്പോള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തനം അങ്ങ് തുടര്‍ന്നേച്ചാമതി. 2022 ല്‍ ‘കോണ്‍ഗ്രസ് വിമുക്ത കേരളം’ സഫലമായിക്കൊള്ളും.’ മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സിപിഎമ്മിന്റേയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തിരക്കു പിടിച്ച നടപടികള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി വിടി ബല്‍റാം ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനുള്ള മറുപടിയായിരുന്നു മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top