മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലേക്ക് പ്രവേശനം നടത്താന്‍ സുപ്രിം കോടതിയുടെ അനുമതി

സുപ്രിംകോടതി (ഫയല്‍)

ദില്ലി: മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലേക്ക് ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ പ്രവേശനം നടത്താന്‍ സുപ്രിം കോടതിയുടെ അനുമതി. വിദ്യാര്‍ത്ഥികളുടെ ഭാവി അവരുടേതല്ലാത്ത കാരണത്താല്‍ നശിപ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കോഴ്‌സുകളില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ പ്രവേശനം നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

533 സീറ്റുകളില്‍ പത്തു ദിവസത്തിനകം പ്രവേശനം പൂര്‍ത്തിയാക്കണമെന്നാണ് കോടതി ഉത്തരവ്. സെപ്റ്റംബര്‍ 14 എന്ന അവസാന തീയതിയില്‍ കോടതി ഇളവ് നല്‍കി. മെഡിക്കല്‍ കൗണ്‍സിലിന്റെ എതിര്‍പ്പ് മറികടന്നാണ് കോടതി വിധി. പിജിക്ക് ശേഷമുള്ള ഡോക്ടര്‍ ഓഫ് മെഡിസിന്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top