റിപ്പോര്‍ട്ട് പുറത്തുവിടണോ? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു

രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ജുഡീഷ്യല്‍ റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായവര്‍ക്ക്  റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

അതേസമയം നിയമസഭയില്‍ വെയ്ക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിയമതടസമുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വൈകാതെ തന്നെ തുടര്‍നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര് തീരുമാനിച്ചിരിക്കുന്നത്.

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചതില്‍ തെറ്റില്ലെന്നും റിപ്പോര്‍ട്ട് ആറുമാസത്തിനുള്ളില്‍ നിയമസഭയില്‍ പ്രസിദ്ധീകരിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സോളാര്‍ തട്ടിപ്പ് കേസില്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് തീരുമാനം എടുത്തത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ മുഖ്യമന്ത്രിയാണ് അറിയിച്ചത്. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരേ ഉചിതമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഈ വിഷയമാണ്  ന്യൂസ് നൈറ്റ് ഇന്ന് പരിശോധിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top