മമ്മുട്ടിയുടെ കാര്‍ തടഞ്ഞ് നിര്‍ത്തി ആരാധകന്റെ കിടിലന്‍ പെര്‍ഫോമന്‍സ്: വീഡിയോ ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയയും

മെഗാസ്റ്റാര്‍ മമ്മുട്ടി സഞ്ചരിച്ച കാര്‍ തടഞ്ഞ് നിര്‍ത്തി ഒരു ആരാധകന്റെ കിടിലന്‍ പെര്‍ഫോമന്‍സ്. വീഡിയോ ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയയും. അങ്കിള്‍ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം. വയനാട് സ്വദേശിയായ ഒരു ആരാധകനാണ് മമ്മുട്ടിയുടെ കാര്‍ തടഞ്ഞ് നിര്‍ത്തിയത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ചിലരാണ് ഈ സംഭവം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.
ഫെയ്സ്ബുക്കില്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച കുറിപ്പ്

മമ്മൂക്കയുടെ ജാഡാ കണ്ടോ നാട്ടും പുറത്തുകാരന്റെ അടുത്ത്
വയനാട് പുല്പള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെന്‍സിനെ ഓടിവരുന്ന ഒരാള്‍ കയ്യ് കാണിച്ചു തടഞ്ഞു നിര്‍ത്തി… കിതപ്പു കലര്‍ന്ന ശബ്ദത്തോടെ സൈഡ് വിന്‍ഡോ തുറന്ന പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു (വയനാടന്‍ സ്ലാങ്ങില്‍ )’അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്‍..ആള്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ ???
ആ വണ്ടി അയാളെ കണ്ടപ്പോള്‍ അവിടെ നിര്‍ത്താന്‍ പറഞ്ഞ പെണ്‍കുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു
ആ ഉണ്ട്… എന്തിനാ…??
(ചിരിയോടെ…)ഞാന്‍ മൂപരിന്ടെ ആളാ…
അപ്പോഴാണ് ഡ്രൈവിംഗ് സീറ്റില്‍ നിന്നും വന്ന ശബ്ദം അയാള്‍ കേള്‍ക്കുന്നത്…. നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ….
രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച..
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക