ആശിഷ് നെഹ്‌റ വിരമിക്കാനൊരുങ്ങുന്നു

ദില്ലി: ന്യൂസിലാന്‍ഡിനെതിരെയുള്ള ട്വന്റി ട്വന്റി മത്സരത്തിനുശേഷം ആശിഷ് നെഹ്‌റ മത്സര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു. നവംബര്‍ ആറിന് ഫിറോസ് ഷാ കോട്‌ലയില്‍ വച്ച് നടക്കുന്ന ആദ്യ ട്വന്റി ട്വന്റിക്കുശേമാണ് നെഹ്‌റ വിരമിക്കുക.

2018ല്‍ ട്വന്റി ട്വന്റി ലോകകപ്പ് നടക്കാനിരിക്കെയാണ് നെഹ്‌റയുടെ അപ്രതീക്ഷിത തീരുമാനം. ഭാവിയിലേക്ക് ജൂനിയര്‍ കളിക്കാരെ തിരഞ്ഞെടുക്കണമെന്നായിരുന്നു നെഹ്‌റയുടെ പക്ഷം. പരിശീലകനെയും ക്യാപ്റ്റനെയും നെഹ്‌റ തന്റെ തീരുമാനം അറിയിച്ചതായാണ് വിവരം. ഇതോടെ വരാനിരിക്കുന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും നെഹ്‌റ കളിക്കില്ല.

”ശരിയാണ്, നവംബര്‍ ഒന്നിനുശേഷം തുടരാന്‍ താല്‍പര്യമില്ലെന്നു ആശിഷ് വീരാടിനെയും രവിശാസ്ത്രിയെയും അറിയിച്ചിട്ടുണ്ട്. തീര്‍ച്ചയായിട്ടും അതിശയപ്പെടാന്‍ മാത്രമുള്ള തീരുമാനമാണത്. ശ്രീലങ്കക്കെതിരെയുള്ള പരമ്പര വരെയെങ്കിലും തുടരാമായിരുന്നു. പക്ഷെ അദ്ദേഹം ചിന്തിക്കുന്നത് ഇതാണ് ശരിയായ സമയമെന്നാണ്,” മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏറെക്കാലത്തെ ഇടവേളക്കുശേഷം അപ്രതീക്ഷിതമായിട്ടായിരുന്നു ഓസ്‌ട്രേലിയക്കെതിരായുള്ള ടീമില്‍ മുപ്പത്തെട്ടുകാരനായ ഈ ഇടംങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ ഉള്‍പ്പെട്ടത്. രാജ്യത്തിന് വേണ്ടി നിരവധി തവണ കളിച്ചിട്ടുള്ള അദ്ദേഹം കരിയറിലുടനീളം പരുക്കിന്റെ പിടിയിലായിരുന്നു. നെഹ്‌റയെ പരിശീലകസ്ഥാനത്തെത്തിക്കുന്നതിന് ഐപില്‍ ഫ്രാഞ്ചെസികള്‍ രംഗത്തെത്തിയതായാണ് വിവരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top