സംഘടനയില്‍ ബാഹ്യ ഇടപെടലുകള്‍ നടക്കുന്നു; പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു

പ്രതീകാത്മക ചിത്രം

സൂറിച്ച്: സംഘടനയില്‍ ബാഹ്യ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നാരോപിച്ച് പാക്കിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു. പിഎഫ്എഫിന്റെ അക്കൗണ്ടുകളും ഓഫീസുകളും കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലാണ് ഇത് ചട്ടങ്ങള്‍ക്കെതിരാണെന്ന് ഫിഫയുടെ പ്രസ്താവനയില്‍ പറയുന്നു.

ഫിഫയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ എല്ലാ അംഗത്വ അവകാശങ്ങളും നഷ്ടപ്പെടും. സസ്‌പെന്‍ഷന്‍ കാലയളവില്‍ പാകിസ്താന്‍ ക്ലബ്ബുകള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല.

സസ്‌പെന്‍ഷനിലായതോടെ ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫയും ചേര്‍ന്ന് പാകിസ്താനില്‍ നടത്തി വരുന്ന കായിക വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടും. ഫുട്‌ബോള്‍ ഫെഡറേഷന്‍ മൂന്നാം കക്ഷികളുടെ നിയന്ത്രണത്തിലാകുന്നത് ചട്ട വരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പിഎഫ്എഫിനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തത്. അതിനാല്‍ത്തന്നെ പിഎഫ്എഫിന് സ്വതന്ത്ര നിയന്ത്രണം ലഭിച്ചുവെന്ന് ബോധ്യമാകുന്ന സമയത്ത് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് ഫിഫ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top