പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി അനുപം ഖേറിനെ നിയമിച്ചു

പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബോളിവുഡ് താരം അനുപം ഖേറിനെ നിയമിച്ചു. മുന്‍ ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് അനുപം ഖേര്‍ നിയമിതനായിരിക്കുന്നത്.

500 ലധികം സിനിമകളില്‍ അഭിനയിച്ച അനുപം ഖേര്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും, നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരേസമയം കോമഡിയും, വില്ലന്‍ വേഷങ്ങളും, അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന അനുപം ഖേറിന് രണ്ട് തവണ മികച്ച നടനുളള സെപ്ഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ആദരസൂചകമായി രാജ്യം 2004 ല്‍ പത്മ ശ്രീയും, 2016 ല്‍ പത്മ വിഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്.

എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ച  മുന്‍ ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്റെ നിയമനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗജേന്ദ്ര ചൗഹാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ 139 സമരം ചെയ്തതെല്ലാം വിവാദമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top