കശ്മീരിലെ ബന്ദിപ്പോറയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ഫയല്‍ ചിത്രം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ ഹജിന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരെ വധിച്ചു.


എട്ടോളം ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി പരിശോധന നടത്തുമ്പോഴായിരുന്നു വെടിവയ്പുണ്ടായത്. ലഷ്‌കര്‍ ഇ തയ്ബ ഭീകരരാണ് വെടിവെയ്പിന് പിന്നിലെന്നാണ് സൈന്യം അറിയിച്ചത്.

സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍ ഖാലിദിനെ കഴിഞ്ഞദിവസം സൈന്യം വധിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top