അമ്മയില്‍ 50 ശതമാനം സ്ത്രീ സംവരണമാവശ്യപ്പെട്ട് വനിത കൂട്ടായ്മ കത്ത് നല്‍കി

കൊച്ചി: മലയാള സിനിമ താരസംഘടനയായ അമ്മയില്‍ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സംവരണം വേണമെന്ന് സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയതായി ഡബ്ല്യുസിസി അംഗം രമ്യ നമ്പീശന്‍ അറിയിച്ചു. ഇക്കാര്യം അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും രമ്യ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണ് തങ്ങളെന്ന നിലപാട് ആവര്‍ത്തിച്ച് കഴിഞ്ഞ ദിവസം വനിത കൂട്ടായ്മ രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് വനിത കൂട്ടായ്മ നിലപാട് ആവര്‍ത്തിച്ചത്.

നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു. ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ.

അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണെന്ന് പറയുന്ന വനിത കൂട്ടായ്മ നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പമാണെന്നും പറഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top