അഭയാര്‍ത്ഥി ബോട്ടില്‍ ടുണീഷ്യന്‍ കപ്പലിടിച്ച് 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

അഭയാര്‍ത്ഥികള്‍ (ഫയല്‍)

ടുണിസ്: ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന അഭയാര്‍ത്ഥികളുമായി പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച് ബോട്ടിലുണ്ടായിരുന്ന മുപ്പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

എഴുപതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടവരില്‍ എട്ടുപേരുടെ മൃതദേഹം കണ്ടെത്തി.  തിങ്കളാഴ്ച രാവിലെ ടുണീഷ്യൻ തീരത്തുനിന്നും 30 മൈൽ മാറിയാണ് ദുരന്തമുണ്ടായത്. ടുണീഷ്യയിലെ സഫാക്സിൽനിന്ന് ഇറ്റലിയിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തില്‍പ്പെട്ടവരില്‍ നാല്‍പ്പതോളം പേരെ രക്ഷിക്കാന്‍ കഴിഞ്ഞന്ന് ടുണീഷ്യന്‍ നാവികസേനാധികൃതര്‍ അറിയിച്ചു. സംഭവത്തിൽ ടുണീഷ്യൻ പ്രതിരോധമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.

യൂറോപ്പിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെ മെഡിറ്റേറിയന്‍ കടലില്‍ ബോട്ട് അപടത്തില്‍പ്പെട്ട് നൂറു കണക്കിന് പേരാണ് ഓരോ മാസവും കൊല്ലപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top