സാമ്പത്തിക നൊബേല്‍ റിച്ചാര്‍ഡ് എച്ച് തലറിന്

റിച്ചാര്‍ഡ് എച്ച് തലര്‍

സ്റ്റോക്‌ഹോം: സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനായ റിച്ചാര്‍ഡ് എച്ച് തലറിന്.

ബിഹേവിയറല്‍ ഇക്കണോമിക്‌സിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് തലര്‍ ഇത്തവണ നൊബേല്‍ സമ്മാനത്തിന് അര്‍ഹനായത്. ചിക്കാഗോ യൂണിവേഴ്‌സിറ്റി ബൂത്ത് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രഫസറാണ് 72 വയസുകാരനായ റിച്ചാര്‍ഡ് തലര്‍. വ്യക്തികള്‍ എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ലളിതമായി അദ്ദേഹം വിശദീകരിച്ചു.

1968 മുതലാണ് സാമ്പത്തിക രംഗത്തെ മികവിന് നൊബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 1.1 ദശലക്ഷം അമേരിക്കന്‍ ഡോളറിന് തുല്യമായ ഒന്‍പത് ദശലക്ഷം സ്വീഡിഷ് ക്രോണ്‍സാണ് അവാര്‍ഡ് തുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top