യോഗിയെ പൊളിച്ചടുക്കി ഇന്ത്യാടുഡേ; നാണം കെട്ട് ബിജെപി സംസ്ഥാന നേതൃത്വം; എല്ലാ തരത്തിലും ഉത്തര്‍പ്രദേശിനേയും കേരളത്തേയും താരതമ്യം ചെയ്ത് രാഹുല്‍ കന്‍വാള്‍ (വീഡിയോ)

വീണ്ടും കേരളത്തേയും ഉത്തര്‍പ്രദേശിനേയും വിശദമായി താരതമ്യം ചെയ്ത് ഇന്ത്യാടുഡേ. മാധ്യമ പ്രവര്‍ത്തകനായ രാഹുല്‍ കന്‍വാളാണ് ഇത്തവണ ഇങ്ങനെ താരതമ്യവുമായി ബിജെപി നേതാക്കളെ നാണം കെടുത്തിയത്. ആശുപത്രികളുടെ കാര്യം മാത്രമല്ല ഇത്തവണ കടന്നുവന്നത്. കേരളവുമായി എല്ലാ കാര്യങ്ങളിലും യുപി എവിടെ നില്‍ക്കുന്നു എന്നാണ് ഇത്തവണ പരിശോധിച്ചത്. എന്നാല്‍ എല്ലാ കാര്യങ്ങളിലും കേരളം മുന്നില്‍ നില്‍ക്കുന്നതായി കാണാന്‍ സാധിക്കുന്നുമുണ്ട്.

നേരത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി കേരളത്തിലെയും യുപിയിലെയും ആശുപത്രി സംവിധാനങ്ങളെ താരതമ്യം ചെയ്ത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ടര്‍ ചാനലിനുവേണ്ടി കാര്യങ്ങള്‍ നേരിട്ട് പകര്‍ത്തി തയാറാക്കിയ റിപ്പോര്‍ട്ട് യോഗിയുടെ വാദങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു. ഉത്തര്‍പ്രദേശില്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്തമില്ലായ്മ കാരണം നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിച്ചിട്ടും അക്കാര്യത്തില്‍ യാതൊരു ഉളുപ്പുമില്ലാതെ കേരളത്തെ കുറ്റപ്പെടുത്തിയ യോഗിയുടെ തനിനിറം ഈ പരിപാടിയില്‍ അനാവരണം ചെയ്യപ്പെട്ടു.

സോഷ്യല്‍ മീഡിയയിലും ഈ രണ്ട് വീഡിയോകളും വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇതോടെ യോഗിയുടെ ഉളുപ്പില്ലായ്മയേപ്പറ്റിയും അറിവില്ലായ്മയേപ്പറ്റിയും അറിയാത്തവരും ഇക്കാര്യം മനസിലാക്കി, ഒപ്പം കേരളത്തിന്റെ പ്രത്യേകതകളും. എന്തായാലും റാലിക്ക് യോഗിയെ കൊണ്ടുവരാന്‍ കാണിച്ച നല്ല മനസിന് മലയാളികളിപ്പോള്‍ കുമ്മനത്തിന് നന്ദിപറയുകയാണ്. ഇത്രയും നിലവാരം കാത്തുസൂക്ഷിക്കുന്ന നേതാക്കന്മാരാണ് തങ്ങള്‍ക്കുള്ളതെന്ന് തുറന്നുകാണിച്ച കുമ്മനത്തിന്റെ നല്ലമനസിന് സോഷ്യല്‍മീഡിയയ്ക്കും കടപ്പാടുണ്ട്, കാരണം ട്രോളുകള്‍കൊണ്ട് ബിജെപിയെ മൂടുകയാണ് ട്രോളന്മാര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top