special page

യോഗിയുടെ വിവാദ പരാമര്‍ശം ചര്‍ച്ചചെയ്ത് രാജ്ദീപ് സര്‍ദേശായി; കേരളത്തിലെയും ഉത്തര്‍ പ്രദേശിലെയും സര്‍ക്കാര്‍ ആശുപത്രികള്‍ തമ്മില്‍ താരതമ്യം ചെയ്ത ഇന്ത്യാടുഡേ കണ്ടത് (വീഡിയോ)

ആശുപത്രി നടത്തിപ്പിലും ആരോഗ്യ രംഗത്തും കേരളം ഉത്തര്‍പ്രദേശിനാണോ ഉത്തര്‍പ്രദേശ് കേരളത്തിനാണോ മാതൃക? ഉത്തര്‍പ്രദേശിനെ കണ്ടാണ് കേരളം പഠിക്കേണ്ടത് എന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭിപ്രായം. എന്നാല്‍ ഈ അഭിപ്രായം ബിജെപിക്ക് ഒന്നടങ്കം നാണക്കേട് സമ്മാനിക്കുകയാണ്. കാരണം യോഗിയുടെ അഭിപ്രായം പരിശോധിക്കുന്നവരെല്ലാം കേരളത്തിന്റെ നേട്ടങ്ങളും കാണുകയാണ്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി ഇക്കാര്യം താരതമ്യം ചെയ്തത് ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കനത്ത തിരിച്ചടിയായി. ഇന്ത്യാടുഡേ റിപ്പോര്‍ട്ടര്‍ ചാനലിനുവേണ്ടി കാര്യങ്ങള്‍ നേരിട്ട് പകര്‍ത്തി തയാറാക്കിയ റിപ്പോര്‍ട്ട് യോഗിയുടെ വാദങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു. ഉത്തര്‍പ്രദേശില്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്തമില്ലായ്മ കാരണം നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിച്ചിട്ടും അക്കാര്യത്തില്‍ യാതൊരു ഉളുപ്പുമില്ലാതെ കേരളത്തെ കുറ്റപ്പെടുത്തിയ യോഗിയുടെ തനിനിറം ഈ പരിപാടിയില്‍ അനാവരണം ചെയ്യപ്പെട്ടു.

സോഷ്യല്‍ മീഡിയയിലും ഈ വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇതോടെ യോഗിയുടെ ഉളുപ്പില്ലായ്മയേപ്പറ്റിയും അറിവില്ലായ്മയേപ്പറ്റിയും അറിയാത്തവരും ഇക്കാര്യം മനസിലാക്കി, ഒപ്പം കേരളത്തിന്റെ പ്രത്യേകതകളും. എന്തായാലും റാലിക്ക് യോഗിയെ കൊണ്ടുവരാന്‍ കാണിച്ച നല്ല മനസിന് മലയാളികളിപ്പോള്‍ കുമ്മനത്തിന് നന്ദിപറയുകയാണ്. ഇത്രയും നിലവാരം കാത്തുസൂക്ഷിക്കുന്ന നേതാക്കന്മാരാണ് തങ്ങള്‍ക്കുള്ളതെന്ന് തുറന്നുകാണിച്ച കുമ്മനത്തിന്റെ നല്ലമനസിന് സോഷ്യല്‍മീഡിയ നന്ദിയും പറയുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top