പണം മാത്രം ആഗ്രഹിച്ച് ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന്‌ ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

മുംബൈ: പണം മാത്രം ആഗ്രഹിച്ച് താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പുതിയ പരിപാടിയായ ടെഡ് ടോക്‌സ് ഇന്ത്യ-നയി സോച്ചിനെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമ ആയാലും മറ്റ് സംരഭങ്ങളായാലും താന്‍ ഒരു പദ്ധതി ആരംഭിക്കുന്നതിന് പുറകില്‍ ഒരിക്കലും പണമല്ല പ്രചോദനമെന്നാണ് ഷാരൂഖ് പ്രതികരിച്ചത്. ”ഞാന്‍ ആ സാധാരണക്കാരന്‍ തന്നെയാണ്.  ആഗ്രഹിച്ചതിലധികം എനിക്ക് ലഭിച്ചു,” ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നവരില്‍ ഒരാളായ ഷാരൂഖ് പറഞ്ഞു. ”തൊഴില്‍ പരമായും വ്യക്തിപരമായും പണം മാത്രം ആഗ്രഹിച്ച് ഇതുവരെ ഒന്നും ചെയ്തിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഒരു സാധാരണക്കാരന് സ്വപ്‌നം കാണാനാകുന്നതിലധികം നേടാനായ ഒരു ശരാശരിക്കാരന്റെ ഭാഗത്ത് നിന്നുകൊണ്ടാണ് ഞാനിത് പറയുന്നത്. ആളുകള്‍ എന്നെ ചിലപ്പോള്‍ കാണുന്നത് ഒരു ബിസിനസ്സുകാരനായിട്ടായിരിക്കും, എന്നാല്‍ ഞാനിന്ന് വരെ പണത്തിനോട് ആര്‍ത്തി പൂണ്ട് ഒന്നും ചെയ്തിട്ടില്ല. ഒരു കാര്യം ചെയ്യുന്നത് ഞാനിഷ്ടപ്പെടുന്നു എന്നുള്ളത് കൊണ്ടുമാത്രമാണ്,” ടെഡ് ടോക്‌സ് ഇന്ത്യ-നയി സോച്ചിന്റെ വാര്‍ത്താസമ്മേളനത്തിടെ അദ്ദേഹം പറഞ്ഞു.

പുതിയ പരിപാടി തന്നെ ഏറെ ആത്ഭുതപ്പെടുത്തിയെന്നും  പ്രചോദനപരമായ ടോക് ഷോ ആളുകള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ഷാരൂഖ് പറഞ്ഞു. എന്റെ ഹൃദയത്തോട് ഏറെ അടുത്ത് നില്‍ക്കുന്നതാണ് ടെഡ് ടോക്ക്. ഉദയ് ശങ്കര്‍, ഗൗരവ് തുടങ്ങി പരിപാടിയുടെ പിന്നണിയിലുള്ളവര്‍ എന്റെ സുഹൃത്തുക്കളായത് കൊണ്ടല്ല താന്‍ ഇത് പറയുന്നത്, മറിച്ച് ആത്മാര്‍ഥമായിട്ടാണ്. ഞാന്‍ ഇഷ്ടപ്പെടുന്നത് പോലെ തന്നെ ആളുകളും ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഷാരൂഖ് പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top