സോഷ്യല്‍മീഡിയയില്‍ രാജ്യ താത്പര്യത്തിനെതിരായി സംസാരിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സൗദി

പ്രതീകാത്മക ചിത്രം

സമൂഹ മാധ്യമങ്ങളിലൂടെ രാജ്യത്തിനെതിരെ പ്രതികരണം നടത്തുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യ താല്പര്യത്തിനു വിരുദ്ധമായ രീതിയില്‍ ഇടപെട്ടുന്നവരെ നിരീക്ഷിക്കുവാനും പിടികൂടാനും ആധുനിക സാങ്കേതിക വിദ്യ ആഭ്യന്തര മന്ത്രാലയത്തിനുണ്ട്. പിടികൂടപ്പെട്ടവരെ സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വിചാരണ ചെയ്യുമെന്നും സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നല്‍കി.

സൗദി പൊതു സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ആരെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയാല്‍ അത് നിരീക്ഷിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പിടിക്കപ്പെടുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗീക വാക്താവ് മേജര്‍ മന്‍സൂര്‍ തുര്‍ക്കി വൃക്തമാക്കി.

സമൂഹ മാധ്യമങ്ങളിലൂടെ എന്തെങ്കിലും പ്രതികരണങ്ങള്‍ നടത്തിയാല്‍ രാജ്യത്തിന്റെ സുരക്ഷിതത്വത്തെ തകര്‍ക്കാന്‍ കഴിയുമെന്നത് ചിലരുടെ മൂഢവിശ്വാസമാണെന്നും, സൗദി അറേബ്യയുടെ പാരമ്പര്യവും ഗവണ്‍മെന്റ് നയങ്ങളും നിയമങ്ങളും എല്ലാവരും ഉള്‍ക്കൊള്ളണമെന്നും മാനിക്കണമെന്നും മന്‍സൂര്‍ തുര്‍ക്കി ഉണര്‍ത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഹാഇലില്‍ തെരുവിലിറങ്ങിയ 24 കലാപകാരികളെയും മറ്റൊരു സംഭവത്തില്‍ രാജ്യസുരക്ഷക്കെതിരായി പൊതുവികാരത്തെ ഉയര്‍ത്തുവാന്‍ ശ്രമിച്ച ഒരു ഖത്തര്‍ സ്വദേശിയടക്കം 22 പേരെയും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top