ജിദ്ദ ഇന്ത്യന്‍ കോണ്‍സുലര്‍ സംഘം ഒക്‌ടോബര്‍ 6ന് യാമ്പുവിലും ത്വാഇഫിലും സന്ദര്‍ശനം നടത്തും

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ സംഘം ഒക്‌ടോബര്‍ 6 വെള്ളിയാഴ്ച യാമ്പുവിലും ത്വാഇഫിലും സന്ദര്‍ശിക്കും. ഔട്ട് സോഴ്‌സിംഗ് ഏജന്‍സിക്ക് നല്‍കിയ അറ്റസ്‌റ്റേഷന്‍, പാസ്‌പോര്‍ട്ട് സേവനങ്ങളൊഴികെ മറ്റു സേവനങ്ങളായിരിക്കും സംഘം ഇന്ത്യന്‍ സമൂഹത്തിനു നല്‍കുക. തൊഴില്‍, സാമൂഹ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും ഉദ്യോഗസ്ഥര്‍ സ്വീകരിക്കും.

പാസ്‌പോര്‍ട്ട് വിഭാഗമടക്കമുള്ള ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ സംഘം ഒക്‌ടോബര്‍ 6 വെള്ളിയാഴ്ച യാമ്പുവിലും ത്വാഇഫിലും സന്ദര്‍ശിക്കും. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുളള എംബസി പുറംകരാര്‍ സ്ഥപനമായ വി.എഫ്.എസ് ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം പങ്കെടുക്കും.

യാമ്പുവില്‍ കിംഗ് അബ്ദുല്‍ അസീസ് തെരുവിലുള്ള അല്‍ ഫലാഹ് സ്‌പോര്‍ട്‌സ് ഹൗസിന് എതിര്‍വശത്തുള്ള ഹിഗ്ഗി സെന്റെറിലെ മൂന്നാം നമ്പര്‍ ഷോപ്പില്‍ പ്രവര്‍ത്തിക്കുന്ന വിഎഫ്എസ് ഗ്‌ളോബല്‍ എന്ന പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുളള എംബസി പുറംകരാര്‍ സ്ഥപനത്തിലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം ക്യാമ്പ് ചെയ്യുക.

തായിഫില്‍ അല്‍ ബറാക്ക് ഹോട്ടലില്‍ (ഫോണ്‍ നമ്പര്‍: 0127360610) കോണ്‍സുലര്‍ സേവനം ലഭ്യമാകും. രണ്ടിടങ്ങളിലും രാവിലെ 8 മണിമുതല്‍ ഉച്ചക്ക് 12 മണിവരെയും ജുമുഅ നിസ്‌ക്കാരശേഷം ഒരു മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയും കോണ്‍സുലര്‍ സംഘത്തില്‍നിന്നുള്ള സേവനം ലഭ്യമാകും.

ഔട്ട് സോഴ്‌സിംഗ് ഏജന്‍സിക്ക് നല്‍കിയ അറ്റസ്‌റ്റേഷന്‍, പാസ്‌പോര്‍ട്ട് സേവനങ്ങളൊഴികെ മറ്റു സേവനങ്ങളായിരിക്കും സംഘം നല്‍കുക. മേഖലയിലെ ഇന്ത്യക്കാരുടെ തൊഴില്‍, സാമൂഹൃ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും നിര്‍ദേശങ്ങളും എഴുതി നല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top