ചാലക്കുടിയിലെ കൊലപാതകം: അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചാലക്കുടിയില്‍ വസ്തു ബ്രോക്കര്‍ രാജീവ് കൊലചെയ്യപ്പെട്ട സംഭവം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സംസ്ഥാന പൊലീസിന്റെ കുറ്റകരമായ അനാസ്ഥ കാരണമാണ് രാജീവിന്റെ കൊലപാതകമുണ്ടായതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

തനിക്ക് വധഭീഷണി ഉണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ട രാജീവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അഭിഭാഷകനായ സിപി ഉദയഭാനുവിനെതിരെയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് രാജീവ് അങ്കമാലി പൊലീസില്‍ മാത്രമല്ല മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും പൊലീസ് മതിയായ സംരക്ഷണം നല്‍കാത്തതിനാലാണ് രാജീവിന്റെ കൊലപാതകമുണ്ടായത്. കൊലപാതകികള്‍ക്ക് ഉന്നതതല സ്വാധീനം ഉള്ളതിനാലും സംസ്ഥാന പൊലീസിനെതിരെ ഗുരുതരമായ ആരോപണം നിലനില്‍ക്കുന്നതിനാലും കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷനേതാവ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top