കൊല്ലത്ത് പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍

കൊല്ലം: കൊല്ലത്ത് പീഡനത്തെ തുടര്‍ന്ന് ഒന്‍പത് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ എസ്റ്റേറ്റില്‍ പൊലീസ് പരിശോധനയ്‌ക്കെത്തിയത് രാത്രി 10മണിക്കെന്ന് എസ്‌റ്റേറ്റ് വാച്ച്മാന്‍.

എസ്റ്റേറ്റിലേക്ക് പ്രതി കുട്ടിയുമായി പോയെന്ന് പൊലീസിന് രാവിലെ തന്നെ വിവരം ലഭിച്ചിരുന്നു. പ്രതിയുടെ വീടിന് സമീപത്താണ് കുട്ടി കൊല്ലപ്പെട്ട ആര്‍പിഎല്‍ എസ്‌റ്റേറ്റ്. കണ്ടെത്തലിനെ തുടര്‍ന്ന് ഏരൂര്‍ എസ്‌ഐയെ കേസിന്റെ ചുമതലകളില്‍ നിന്നും നീക്കം ചെയ്തു.

മൃതശരീരം കണ്ടെത്തിയ ആര്‍ പി എല്‍ എസ്‌റ്റേറ്റില്‍ രാത്രി വരേയും പൊലീസ് തിരച്ചില്‍ നടത്തിയില്ല.സംഭവത്തെ പറ്റി സൂചനയുണ്ടായിട്ടും  പൊലീസ് രാത്രി വരേയും അനേഷണത്തിനെത്തിയിട്ടില്ലെന്ന് എസ്‌റ്റേറ്റിന്റെ ഗേറ്റ് കീപ്പര്‍ പറഞ്ഞു. കുട്ടിയുമായി പ്രതി ഇവിടേക്ക് ബസ്സ് കയറിയെന്ന് രാവിലെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ യാതൊരു വിധ പ്രാഥമിക അന്വേഷണവും നടത്തിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് കൊല്ലം അഞ്ചലില്‍ ഏഴുവയസ്സുകാരി  ശ്രീലക്ഷ്മി പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെടുന്നത്.  ഇളയച്ഛന്‍ രാജേഷ് പൊലീസ് പിടിയിലാകുകയും ചെയ്തിരുന്നു.   ലൈംഗിക പീഡന ശേഷമായിരുന്നു പെണ്‍കുട്ടി  കൊല ചെയ്യപ്പെട്ടത്.

രാവിലെ സ്‌കൂളിലേയ്ക്ക് പോയ ശ്രീലക്ഷ്മിയെ കുളത്തുപ്പുഴ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുളത്തുപ്പുഴയില്‍ നിന്നും പോകുന്ന വഴിക്കുള്ള റബര്‍ പാല്‍പുരയുടെ സമീപത്തായുള്ള ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ കുട്ടിയുടെ ഇളയച്ഛന്‍ രാജേഷിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രാജേഷിനൊപ്പമായിരുന്നു ശ്രീലക്ഷ്മിയെ കഴിഞ്ഞ ദിവസം കാണാതായത്.സ്‌കൂളിലേയ്ക്കുളള യാത്രയ്ക്കിടെയാണ് കുട്ടിയെയും, ഇളയച്ഛനെയും കാണാതാകുന്നത്.

പെണ്‍കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.  തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്‌കൂളിന് സമീപത്തുള്ള സിസിടിവിയില്‍ നിന്നും പെണ്‍കുട്ടി രാജേഷിനോടൊപ്പം പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top