ട്രംപിന്റെ സമ്മര്‍ദ്ദം; അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി രാജിവെച്ചു

ടോം പ്രൈസ്, ഡോണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി ടോം പ്രൈസ് രാജിവെച്ചു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രൈസ് ആഡംബര വിമാനയാത്രകള്‍ നടത്തിയെന്ന ആരോപണത്തെ തടര്‍ന്നാണ് രാജി. പത്ത് ലക്ഷം വരെ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നാണ് ആരോപണം.
പ്രൈസിന്റെ നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അതൃപ്തി പ്രകടപ്പിച്ചതിന് പിന്നാലെയാണ് രാജി. പ്രൈസിന്റെ രാജി സ്വീകരിച്ചതായി വൈറ്റ്ഹൗസ് വ്യക്തമാക്കി. പകരം ഡെപ്യൂട്ടി ആരോഗ്യ സെക്രട്ടറി ഡോണ്‍ വ്രൈറ്റിനെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ചു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക യാത്രകള്‍ക്കായി ആഡംബര വിമാനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് നിയമം. ഈ നിയമം പ്രൈസ് ലംഘിച്ചെന്നാണ് ആരോപണം. ഒബാമ കെയര്‍ പദ്ധതിയുടെ കടുത്ത വിമര്‍ശകനാണ് പ്രൈസ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക