‘ശക്തികുമാര്‍’ ഏറ്റവും ദുഷ്‌കരമായ കഥാപാത്രം; ആമിര്‍ ഖാന്‍

സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ആമിര്‍ ഖാന്‍

ദില്ലി: ‘ശക്തികുമാര്‍’ താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമാണെന്ന് ആമിര്‍ഖാന്‍ പറഞ്ഞു. പുതിയ ചിത്രമായ ”സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ” വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

ട്വിറ്ററിലൂടെ ആയിരുന്നു ആമിര്‍ തന്റ കഥാപാത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ പിന്നണിയിലെ രസകരമായ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. എന്റെ ദുഷ്‌കരമായ കഥാപാത്രങ്ങളില്‍ ഒന്ന് എന്ന അടിക്കുറിപ്പോടുകൂടിയായിരുന്നു താരത്തിന്റെ പോസ്റ്റ്.

ദംഗല്‍, പികെ, 3 ഇഡിയറ്റ്‌സ്, ലഗാന്‍, വണ്‌സ് അപോണ്‍ എ ടൈം ഇന്‍ ഇന്ത്യ, രംഗ് ദേ ബസന്തി, തുടങ്ങി നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തവും അവിശ്വസനീയവുമായ വേഷങ്ങള്‍ ചെയ്ത ആമിര്‍ സീക്രട്ട് സൂപ്പര്‍ സ്റ്റാറിലെ ശക്തികുമാറിന്റെ വേഷമാണ് പ്രയാസമേറിയതായി തെരഞ്ഞെടുത്തത്. തലമുടിയും വേഷവിധാനവുമെല്ലാം ചിരിയുണര്‍ത്തുന്ന തരത്തിലാണ് സീക്രട്ട് സൂപ്പര്‍സ്റ്റാറിലെ താരത്തിന്റെ കഥാപാത്രം.

ഒരു പുരുഷന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന എല്ലാ മോശം സ്വഭാവങ്ങള്‍ക്കും ഉടമയാണ് ശക്തികുമാറെന്ന് ആമിര്‍ വീഡിയോയില്‍ പറയുന്നു. ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറില്‍ ആമിര്‍ ഖാനും കിരണ്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അദ്വൈദ് ചന്ദന്റേതാണ് തിരക്കഥ. ചിത്രം ഒക്ടോബര്‍ 19 ന് റിലീസ് ചെയ്യും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top