ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വീണ്ടുമൊരു സിനിമയില്‍ ഒരുമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ഒരുമിക്കുന്നത് സിനിമാ ആരാധകരെ ഏറെ ആഹ്ലാദിപ്പിക്കുന്ന ഒരു കാര്യമാണ്. രാവണ്‍ എന്ന മണിരത്‌നം സിനിമയില്‍ ഒരുമിച്ചതിനുശേഷം പിന്നീട് ഇവര്‍ സിനിമകളില്‍ ഒരുമിക്കുന്നതില്‍നിന്ന് വിട്ടുനിന്നു. ഇപ്പോള്‍ ഒരു ചിത്രത്തിനായി വീണ്ടും ഒരുമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബസു ബാഗ്നാനിയുടെ സുന്ദര്‍ഘണ്ഡ് എന്ന ചിത്രത്തിലാണ് ഇരുവര്‍ക്കുമൊരുമിക്കാന്‍ അവസരമൊരുങ്ങുന്നത്. മിഡ് ഡേ പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് പ്രകാരം അധികം വൈകാതെതന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. യഥാര്‍ഥ ജീവിതം തന്നെയാകും സിനിമയിലും ആവിഷ്‌കരിക്കുക. ആത്മാംശമുള്ള കഥാപാത്രങ്ങളായി ഒരുക്കപ്പെടുന്ന ഈ ചിത്രം പ്രണയം കടന്നുവരുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ളതായിരിക്കും.

ആദ്യം ഇര്‍ഫാന്‍ ഖാനെയും തപ്‌സിയേയും ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് ഐശ്വര്യയിലേക്കും അഭിഷേകിലേക്കും എത്തുകയായിരുന്നു. ഇരുവരും തിരക്കഥ കണ്ടുകഴിഞ്ഞു. ചിത്രം വരികയും വിജയിക്കുകയും ചെയ്താല്‍ ഇരുവരുടേയും ഗംഭീര തിരിച്ചുവരവിനായിരിക്കും ബോളിവുഡ് സാക്ഷ്യം വഹിക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top