ഋത്വികും ടൈഗര്‍ ഷെറോഫും നേര്‍ക്കുനേര്‍; ഇരുവരും ഒന്നിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദ് ചിത്രത്തില്‍

ഋത്വിക് റോഷന്‍, ടൈഗര്‍ ഷെറോഫ്

മുംബൈ: ഡാന്‍സിംഗ് സ്റ്റാര്‍സ് ഋത്വിക് റോഷനും ടൈഗര്‍ ഷെറോഫും ഒന്നിക്കുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. 2019 ലാണ് ചിത്രം റിലീസ് ചെയ്യുക.

ബോളിവുഡിലെ നൃത്താസ്വാദകര്‍ക്ക് ഒരുക്കുന്ന വിരുന്നായിരിക്കും ഈ ആക്ഷന്‍ ചിത്രമെന്നാണ് കണക്കുകൂട്ടല്‍. യഷ് രാജ് ചോപ്രയുടെ 85-ാമത് ജന്മദിനത്തിലാണ് പുതിയ പ്രൊജക്ടിനെക്കുറിച്ചുള്ള വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആദ്യമായാണ് ഋത്വിക്കും ടൈഗറും ഒരുമിച്ചഭിനയിക്കുന്നത്. വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഇരുവരുടെയും ട്വിറ്റര്‍ പോസ്റ്റുകളും പിന്നാലെയെത്തി.

ഋത്വികിന്റെ ധൂം 2 നിര്‍മിച്ചത് യഷ്‌രാജ് പ്രൊഡക്ഷന്‍ കമ്പനിയായിരുന്നു. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കമ്പനിയുമായി അദ്ദേഹം ഒരുമിക്കുന്നത്. എന്നാല്‍ ടൈഗര്‍ ആദ്യമായാണ് യഷ് രാജ് ഫിലിംസുമായി ഒന്നിക്കുന്നത്. സിദ്ധാര്‍ഥിന്റെ പുതിയ ചിത്രമായ റാമ്പോയിലും ടൈഗറാണ് നായകന്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top