സെല്‍ഫി ഭ്രമത്തിനിടയില്‍ സഹപാഠി മുങ്ങിത്താഴ്ന്നത് കണ്ടില്ല; 17 കാരന് ദാരുണാന്ത്യം

10 അടി താഴ്ച്ചയുള്ള നീന്തല്‍ കുളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്
ബാംഗ്ലൂര്‍: സുഹൃത്തുക്കള്‍ സെല്‍ഫി എടുക്കുന്നതിനിടെ 17 കാരന് മുങ്ങിമരിച്ചു. 10 അടി താഴ്ച്ചയുള്ള നീന്തല്‍ കുളത്തിലാണ് ബംഗളുരു കോളേജ് വിദ്യാര്‍ഥിയായ വിശ്വാസ് മുങ്ങിമരിച്ചത്.
കഴിഞ്ഞ 24-ാം തീയ്യതിയാണ് സംഭവം. ജയനഗര്‍ നാഷണല്‍ കോളേജില്‍ നിന്ന് എന്‍സിസി കേഡറ്റുകള്‍ അടങ്ങിയ സംഘം വിനോദ യാത്ര പുറപ്പെട്ടത്. കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ സെല്‍ഫി എടുക്കുമ്പോള്‍ വിശ്വാസ് മുങ്ങിത്താഴുകയായിരുന്നു.

നീന്തല്‍ കഴിഞ്ഞ കുട്ടികള്‍ അവിടെ നിന്നും പോയെങ്കിലും വിശ്വസിന്റെ അഭാവം ആരും ശ്രദ്ധിച്ചില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം സഹപാഠി ഫോട്ടോ നോക്കുമ്പോഴാണ് ചിത്രത്തില്‍ മുങ്ങിത്താഴുന്ന കുട്ടിയെ തിരിച്ചറിഞ്ഞത്. ഉടനെ തന്നെ അധ്യാപകരെ വിവരം അറിയിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു.
അതേസമയം കോളേജിനെതിരെ ഗുരുതര ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. വിനോദയാത്രയില്‍ കുട്ടികള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായതായി രക്ഷിതാക്കള്‍ ആരോപിച്ചു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക