ഒടുവില്‍ കപില്‍ദേവായി രണ്‍വീര്‍ എത്തുന്നു; പ്രതീക്ഷയോടെ ആരാധകര്‍

1983 ലെ ലോകകപ്പും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പങ്കുവെയ്ക്കുന്നത്.

മുബൈ: ഒടുവില്‍ മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ കപില്‍ ദേവായി രണ്‍വീര്‍ സിംഗ് എത്തുന്നു. കബീര്‍ ഖാന്റെ പുതിയ ചിത്രത്തിലാണ് പഴയ നായകന്റെ ജീവിതം പ്രമേയമാകുന്നത്.

1983 ല്‍ ലോകകപ്പ് നേടിത്തന്ന ഇന്ത്യന്‍ നായകനായി രണ്‍വീര്‍ എത്തുന്ന വിവരം സിനിമ നിരൂപകനായ തരണ്‍ ആദര്‍ശാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നേരത്തെ അര്‍ജുന്‍ കപൂറിന്റെ പേരാണ് നായകസ്ഥാനത്തേയ്ക്ക് ഉയര്‍ന്നുകേട്ടത്. കപില്‍ ദേവാകാന്‍ രണ്‍വീറാണ് അനുയോജ്യന്‍ എന്നാണ് സംവിധായകന്‍ കബീര്‍ ഖാന്‍ പറഞ്ഞത്.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതാണ് വിവരം. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയാണ് രണ്‍വീറിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. പത്മശ്രീ, പത്മഭൂഷണ്‍, അര്‍ജുന പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഓള്‍ റൗണ്ടറാണ് കപില്‍ ദേവ്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് കപില്‍ ദേവിനെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഓര്‍മകള്‍ സമ്മാനിച്ച നായകന്‍.  അതുകൊണ്ടുതന്നെ മുന്‍ നായകനായി രണ്‍ബീര്‍ എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top