സൗദിയില്‍ ഒരു വര്‍ഷത്തിനിടെ 892 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

പ്രതീകാത്മക ചിത്രം

റിയാദ്‌: ഒരു വര്‍ഷത്തിനിടെ സൗദിയില്‍ 892 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ 690 പേര്‍ സ്വദേശികളും 202 പേര്‍ വിദേശികളുമാണ്. അറസ്റ്റിലായവരില്‍ എട്ട് ഇന്ത്യാക്കാരും ഉള്‍പ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 16 ഇന്ത്യക്കാരാണ് സൗദിയില്‍ കസ്റ്റഡിയിലുളളത്. ഇതില്‍ എട്ട് പേര്‍ കഴിഞ്ഞ വര്‍ഷമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അന്വേഷണം തുടരുകയാണ്. ഒരാളുടെ കേസ് കീഴ്‌ക്കോടതി വിധി പ്രസ്താവിെച്ചങ്കിലും അപ്പീല്‍ കോടതിയെ സമീപിച്ചതിനാല്‍ വിധി നടപ്പിലാക്കിയിട്ടില്ല. രണ്ട് പേര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ഒരാളുടെ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരികയാണ്. മറ്റുളള ഇന്ത്യക്കാരുടെ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അന്വേഷിച്ചിരുന്ന ചിലരെ അടുത്ത കാലത്ത് സൗദി അറേബ്യ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്കു കൈമാറി. റമദാന്‍ മാസത്തില്‍ 57ഉം ഹജ്ജ് മാസത്തില്‍ 118 ഭീകരരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഇതില്‍ പുണ്യ ഭൂമിയില്‍ അക്രമത്തിന് പദ്ധതിയിട്ട തീവ്രവാദികളും ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top