ഗൂഗിള്‍ പിക്‌സലിന് 13,000 രൂപയും പിക്‌സല്‍ എക്‌സ്എല്ലിന് 20,000 രൂപയും വിലക്കിഴിവ്


ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്‍

ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്. പിക്‌സലിന് 13,000 രൂപയാണ് വിലക്കിഴില്. പിക്‌സല്‍ എക്‌സ്എല്ലിന് നല്‍കിയിരിക്കുന്ന വിലക്കിഴിവ് 20,000 രൂപയും വിലക്കിഴിവ് ലഭിക്കും. ഇതോടെ വില്‍പന വീണ്ടും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്.

ഇതോടെ 56,000 രൂപ വിലയുണ്ടായിരുന്ന പിക്‌സലിന് വില 43,000 രൂപയായി താഴ്ന്നു. പിക്‌സല്‍ എക്‌സ്എല്ലിന് 67,000 രൂപയായിരുന്നു വില. ഇത് 47,000 രൂപയായും മാറിയിട്ടുണ്ട്. ഇതോടെ ഏറ്റവും വെല്ലുവിളി ഉയരുന്നത് വണ്‍പ്ലസ് 5നും നോകിയ 8നും ആയിരിക്കും.

പിക്‌സലിന് 5 ഇഞ്ചും പിക്‌സല്‍ എക്‌സ്എല്ലിന് 5.5 ഇഞ്ചുമാണ് സ്‌ക്രീന്‍ വലിപ്പം. 4 ജിബി റാമുള്ള ഫോണിന് 12.3 ക്യാമറയാണ് പിന്നിലുള്ളത്. പുറത്തിറക്കിയപ്പോള്‍ മികച്ച പ്രതികരണമാണ് ഈ ഫോണിന് ലഭിച്ചത്. എച്ച്ടിസിയാണ് ഗൂഗിളിന് ഫോണ്‍ നിര്‍മിച്ചുനല്‍കിയത്.

ഇതിനിടെ പുതുതലമുറ പിക്‌സല്‍ ഉടനെയിറക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നു. അടുത്ത മാസം ആദ്യം ഫോണ്‍ അവതരിപ്പിക്കുമെന്നാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ച അറിയിപ്പ്. ഐഫോണ്‍ 10 വന്‍ കോണ്‍ഫിഗറേഷനോടെ പുറത്തിറങ്ങിയ സ്ഥിതിക്ക് പുതിയ പിക്‌സല്‍ പുറത്തുവരുന്നത് കാത്തിരിക്കുകയാണ് ഒരുപറ്റം ആരാധകര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top