വരുമോ ഇനിയൊരു കോണ്ടസയും അംബാസിഡറും? പ്യൂഷോ 7000 കോടി മുടക്കി തമിഴ്‌നാട്ടില്‍ പ്ലാന്റ് സ്ഥാപിക്കുന്നു

മോഡിഫൈ ചെയ്ത് മോടികൂട്ടിയ കോണ്ടസ കാര്‍

ദില്ലി: ഇന്ത്യയുടെ അഭിമാനമായിരുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് എന്ന വാഹന കമ്പനി ഏറ്റെടുത്തുകൊണ്ട് പ്യൂഷൊ പ്രഖ്യാപിച്ചതാണ് വരുമെന്ന്. വൈകാതെ ഇന്ത്യയില്‍ പ്യൂഷൊ ബ്രാന്‍ഡില്‍തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതിന്റെ മുന്നോടിയെന്നോണം തമിഴ്‌നാട്ടില്‍ വലിയ നിക്ഷേപത്തിന് ഒരുങ്ങുകാണ് പ്യൂഷൊ. 7000 കോടി രൂപ വാഹന നിര്‍മാണ പ്ലാന്റിനായി പ്യൂഷൊമുടക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫ്രഞ്ച് വാഹന ഭീമനില്‍നിന്ന് മറ്റൊരു അംബാസിഡര്‍ വരാന്‍ എത്രകാലം കാത്തിരിക്കണമെന്ന് വ്യക്തമല്ല.

ആദ്യം ഇന്ത്യയിലെത്തിക്കാനുദ്ദേശിക്കുന്ന മോഡലുകളുടെ ടെസ്റ്റ് റണ്‍ കമ്പനി മുംബൈയില്‍ നടത്തിക്കഴിഞ്ഞു. രണ്ട് എസ് യുവിയും ഒരു ഹാച്ച് ബാക്കുമാണ് ആദ്യമെത്തുക. 3008 എന്നും 2008 എന്നുമാണ് രണ്ട് എസ് യുവികളുടെ മോഡല്‍ പേരുകള്‍. 208 എന്നാണ് ഹാച്ച് ബാക്കിന്റെ പേര്. 1.0, 1.2, 1.6, 2.0 എഞ്ചിനുകളാവും ഈ മോഡലുകളില്‍ ഉപയോഗിക്കുക.

ശരിക്കും പ്യൂഷൊ ഇന്ത്യയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള കമ്പനിയാണ്. തൊണ്ണൂറുകളില്‍ ഇന്ത്യയിലും പ്യൂഷൊ ഒരു കൈ നോക്കിയിരുന്നു. പ്രീമിയര്‍ കമ്പനിയുമായി സഹകരിച്ചായിരുന്നു ഈ വരവ്. എന്നാല്‍ പ്രീമിയറിലെ തൊഴിലാളി സമരവും അസ്ഥിരാവസ്ഥകളുമൊക്കെയായി വെറും മൂന്നുവര്‍ഷം കൊണ്ട് എല്ലാം കെട്ടിപ്പെറുക്കി ഈ ഫ്രഞ്ച് വാഹന ഭീമന്‍ സ്ഥലം വിട്ടു.

ജനറല്‍ മോട്ടോഴ്‌സ്, ഫോക്‌സ് വാഗണ്‍, സ്‌കോഡ, ഔഡി, നിസ്സാന്‍ എന്നിവര്‍ വന്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് പ്യൂഷൊയുടെ മടങ്ങിവരവ് എന്നത് ശ്രദ്ധേയമാണ്. അതിനുള്ള മുന്നോടിയായിട്ടാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനെ അവര്‍ ഏറ്റെടുത്തതും. ഇതുകൊണ്ടൊക്കെത്തന്നെ ഈ വരവ് വിജയിപ്പിക്കേണ്ടത് പ്യൂഷൊയുടെ ഒരു അഭിമാന പ്രശ്‌നമാണ്, ശരിക്കുമൊരു രണ്ടാമൂഴം.

പ്യൂഷൊ ഇന്ത്യയില്‍ ഇരുപത് വര്‍ഷം മുമ്പ് അവതരിപ്പിച്ച 309 എന്ന മോഡല്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top