‘പത്മാവതി’ക്കുനേരെ കര്‍ണിസേന പ്രവര്‍ത്തകരുടെ പ്രതിഷേധം; പോസ്റ്റര്‍ അഗ്നിക്കിരയാക്കി

പ്രതിഷേധക്കാര്‍ പോസ്റ്റര്‍ കത്തിക്കുന്നു

ദില്ലി: സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ പോസ്റ്റര്‍ അഗ്നിക്കിരയാക്കി. ശ്രീ രജപുത്ര കര്‍ണ്ണി സേനയാണ് അക്രമത്തിന് പിന്നില്‍.
രാജ്മന്ദിര്‍ സിനിമ ഹാളിന് പുറത്ത് ശനിയാഴ്ചയോടെയായിരുന്നു സംഭവം.

രണ്ട് ദിവസം മുമ്പാണ് ദീപിക പദുക്കോണ്‍ നായികയായ പത്മാവതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും റവല്‍ രത്തന്‍ സിംഗും കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് നേരത്തെ തന്നെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ആദ്യം രജപുത്ര വിഭാഗത്തിന്റെ മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മാത്രമെ രാജസ്ഥാനില്‍ പത്മാവതി റിലീസ് ചെയ്യാന്‍ സമ്മതിക്കൂ എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ”റിലീസ് ചെയ്യുന്നതിന് മുമ്പായി ചിത്രം ഞങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ബന്‍സാലി ഞങ്ങള്‍ക്ക് വാക്കുതന്നതാണ്, പക്ഷെ ഈ നിമിഷം വരെ അതുണ്ടായില്ല, എന്നാല്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങി,” കര്‍ണി സേന ജയ്പൂര്‍ ജില്ലാ പ്രസിഡന്റ് നാരായണന്‍ ദിവ്രല പറഞ്ഞു.

പത്മാവതിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ചിത്രം ചരിത്രത്തെ വികലമാക്കുകയോ രജപുത്ര, ഹിന്ദു സമുദായങ്ങളെ മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല എന്നുറപ്പ് വരുത്തിയാല്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ ഒന്നിനാണ് പത്മാവതി റിലീസ് ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top