മാരി-2 ല്‍ ധനുഷിന്റെ വില്ലനായി ടോവിനോ എത്തുന്നു, പ്രതീക്ഷയോടെ ആരാധകര്‍

ധനുഷ്, ടോവിനോ തോമസ്‌

ചെന്നൈ:  മലയാളികളുടെ പ്രിയ താരം ടോവിനോ തോമസ് വില്ലനായെത്തുന്നു. തമിഴ് സൂപ്പര്‍ താരം ധനുഷ് നായകനാകുന്ന മാരി2 ല്‍ ആണ് ടോവിനോ വേഷമിടുന്നത്. സംവിധായകന്‍ ബാലാജി മോഹനാണ് ഈ വിവരം പുറത്തുവിട്ടത്.

2015ല്‍ ഇറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. ടോവിനോയും ധനുഷും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും മാരി 2. സെപ്റ്റംബര്‍ 29 ന് റിലീസ് ചെയ്യാനിരിക്കുന്ന ടോവിനോ ചിത്രം തരംഗം നിര്‍മിച്ചത് ധനുഷായിരുന്നു.

അതേസമയം തമിഴില്‍ ടോവിനോയുടെ അരങ്ങേറ്റ ചിത്രമായ ‘അഭിയും അനുവും’ റിലീസിന് തയ്യാറെടുക്കുകയാണ്. പ്രശസ്ത ഛായാഗ്രഹക ബി ആര്‍ വിജയലക്ഷ്മിയാണ് ഈ റൊമാന്റിക് ചിത്രത്തിന്റെ സംവിധായക.

ഹോളിവുഡ് സിനിമയായ ‘ദ എക്‌സട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് ധനുഷ് ഇപ്പോള്‍. ‘വേലയില്ല പട്ടതാരി 2’ ആണ് ധനുഷിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top