പരസ്പരമുള്ള പോര്‍വിളി: ട്രംപിനെയും കിമ്മിനെയും നഴ്‌സറി കുട്ടികളോട് ഉപമിച്ച് റഷ്യ

സെർജി ലാവ്റോവ്

മോസ്‌കോ: പരസ്പരം തുടരുന്ന പോര്‍വിളിയുടെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മില്‍ തുടരുന്ന പോര്‍വിളിയെ കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളുടെ പെരുമാറ്റത്തോട് ഉപമിച്ച് റഷ്യ.

ഇരുരാഷ്ട്ര നേതാക്കളെയും നഴ്‌സറികുട്ടികളോട് ഉപമിച്ചത് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ആണ്. ഉത്തരകൊറിയ നിരന്തരം മിസൈൽ പരീക്ഷണങ്ങൾ നടത്തിയുള്ള ഭീഷണിയെ റഷ്യ എതിര്‍ക്കുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ മേഖലയില്‍ ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തേയും റഷ്യ എതിര്‍ക്കുന്നുവെന്ന് സെർജി ലാവ്റോവ്
പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി ട്രംപും കിമ്മും പരസ്പരം പോര്‍വിളി തുടരുകയാണ്.  അമേരിക്കയെ തൊട്ടുകളിച്ചാല്‍ ഉത്തരകൊറിയയെ പൂര്‍ണ്ണമായും തകര്‍ത്തു കളയുമെന്ന വിവാദ പ്രസ്താവനയ്ക്ക് ശേഷം വീണ്ടും ഉത്തര കൊറിയക്കെതിരെ ആഞ്ഞടിച്ച് ഡൊണാള്‍ഡ് ട്രംപ് എത്തിയിരുന്നു. സ്വന്തം ജനതയെ പട്ടിണിക്കിടാനും കൊല്ലാനും വരെ മടിയില്ലാത്ത ഭ്രാന്തനായ നേതാവാണ് ഉത്തരകൊറിയയുടെ കിം ജോങ് ഉന്‍. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ പരീക്ഷ അദ്ദേഹം നേരിടേണ്ടി വരുമെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

കിം ജോങ് ഉന്‍, ഡോണള്‍ഡ് ട്രംപ്

ഇതിന് മുന്‍പ് ട്രംപിനെ ‘ഭ്രാന്തന്‍ അമേരിക്കന്‍ വൃദ്ധന്‍’ എന്ന് വിളിച്ച് കിം എത്തിയിരുന്നു. മുന്‍പ് സര്‍ക്കാരിന്റെ വിവിധ കേന്ദ്രങ്ങള്‍ ആണ് അമേരിക്കയ്ക്ക് എതിരെ എത്തിയതെങ്കില്‍ ട്രംപിനെ നേരിട്ട് ഭ്രാന്തന്‍ വൃദ്ധന്‍ എന്ന് വിളിച്ചായിരുന്നു ഇത്തവണ കിം എത്തിയത്. ഇതിന് മറുപടിയായാണ് ട്രംപിന്റെ പുതിയ പ്രസ്താവനയും വന്നത്.

ഈ പ്രസ്താവന യുദ്ധത്തെ പരിഹസിച്ചുകൊണ്ടാണ് റഷ്യന്‍ വിദേശകാര്യമന്ത്രി ഇരുവരെയും നഴ്‌സറി കുട്ടികളോട് ഉപമിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top