പനാമ കേസ്: നവാസ് ഷെരീഫിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടി

നവാസ് ഷെരീഫ്
ലാഹോര്‍ : പനാമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടി. ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. അഴിമതിക്കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും നിയമനടികള്‍ നേരിടുന്ന സാഹചര്യത്തിലാണ് സ്വത്തു വകകള്‍ കണ്ടുകെട്ടിയത്.
സ്വത്ത് വകകള്‍ കണ്ടുകെട്ടിക്കൊണ്ടുള്ള നോട്ടീസ് നവാസ് ഷെരീഫിന്റെ വസതിക്കു മുന്നില്‍ പതിച്ചിട്ടുണ്ട്. സാമ്പത്തിക കേസില്‍ നവാസ് ഷെരീഫും ഇദ്ദേഹത്തിന്റെ മകള്‍ക്കും മരുമകനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ നിയമ നടപടി നേരിടേണ്ടി വന്നതിനാല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് നവാസ് ഷെരീഫിന് പുറത്തു പോകേണ്ടി വന്നിരുന്നു.

പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതിന്റെ രേഖകളാണ് പനാമയിലൂടെ പുറത്തുവന്നത്. മൊസ്ക് ഫൊന്‍സെക എന്ന സ്ഥാപനം വഴി നവാസ് ഷെരീഫിന്റെ മക്കളായ ഹസന്, ഹുസൈന്, മറിയം എന്നിവര്‍ വസ്തുക്കള്‍ വാങ്ങി എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.
സ്വത്ത് വകകള്‍ കണ്ടുകെട്ടിയുള്ള നോട്ടീസ് വസതിയില്‍ പതിച്ചുവെങ്കിലും നവാസി ഷെരീഫും കുടുംബവും നിലവില്‍ ഇപ്പോള്‍ നാട്ടില്‍ ഇല്ല. അര്‍ബുദ ബാധയെത്തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസിനൊപ്പമാണ് കുടുംബമുള്ളത്. രോഗശയ്യയിലാണെങ്കിലും ഷെരീഫ് രാജിവച്ച ഒഴിവില്‍ നടന്ന പാകിസ്താന് ദേശീയ അസംബ്ലിയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കുല്‍സും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക