ഘനജലമാണോ ഉപയോഗിക്കുന്നത്? എങ്കില്‍ സൂക്ഷിക്കുക, കരപ്പനുവരെ കാരണമായേക്കാം

പ്രതീകാത്മക ചിത്രം

ലണ്ടന്‍ : ഘനജലം അഥവാ ഹാഡ് വാട്ടറുകള്‍ (Hard water) ഉപയോഗിക്കുന്നത് ത്വക്ക് രോഗങ്ങള്‍ക്കും കരപ്പന്‍ പോലുള്ള അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് പുതിയ കണ്ടെത്തല്‍. ലണ്ടനിലെ കിങ്‌സ് കോളേജില്‍ നടത്തിയ പഠനത്തിലാണ് ഹാഡ് വാട്ടര്‍ ഉപയോഗിക്കുന്നത് മനുഷ്യന് മോശമാണെന്ന് കണ്ടെത്തിയത്. അയിരുകളുടെ അളവ് (mineral content) കൂടുതലുള്ള വെള്ളമാണ് ഹാഡ് വാട്ടറിന്റെ ഗണത്തില്‍പ്പെടുന്നത്.

തുടര്‍ച്ചയായി ഹാഡ് വാട്ടര്‍ ഉപയോഗിക്കുന്നത് ശരീരത്തിലെ ത്വക്കിനെ മൃദുലമാക്കുകയും ഇത് പെട്ടെന്ന് അലര്‍ജിപോലുള്ള പല രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് ഇവരുടെ പഠനം പറയുന്നത്. ഈ വെള്ളത്തോടൊപ്പം സോപ്പും, മറ്റ് അലക്കു പൗഡറുകളും ഉപയോഗിക്കുന്നത് അസുഖം വരാനുള്ള സാധ്യത ഇരട്ടിക്കും.

കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ അളവ് ഹാഡ് വാട്ടറില്‍ വളരെ കൂടുതലാണ്. മനുഷ്യന്റെ ത്വക്ക് സ്വാഭാവികമായും അമ്ല സ്വഭാമുള്ളതാണ്. അതിനാല്‍ ഹാഡ് വാട്ടര്‍ ഉപയോഗിക്കുന്നതു മൂലം ത്വക്കിന്റെ അമ്ലത്തം കൂടുകയും ഇത് എളുപ്പത്തില്‍ അസുഖം വരുന്നതിനും കാരണമാകും.

അമ്ലത്തിന്റെ അളവ് കൂടുന്നതോടെ അവ തൊലികളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ബാക്ടീരിയയെ ചെറുക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും. ഇതോടൊപ്പം ഈ വെള്ളവും സോപ്പും ഉപയോഗിച്ച് നിരന്തരം അലക്കുകകൂടി ചെയ്യുമ്പോള്‍ ഇത് കരപ്പന്‍പോലുള്ള അസുഖങ്ങള്‍  വരാന്‍ കാരണമാകും. അതുകൊണ്ട് കഴിവതും ഹാഡ് വാട്ടറിന്റെ ഉപയോഗം കുറയ്ക്കാനാണ് ഗവേഷകര്‍ പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top