‘അവനെ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല’; കുറ്റപ്പെടുത്തലുകള്‍ക്കിടയിലും വൈരുപ്യമുള്ള മകനെ നെഞ്ചോട് ചേര്‍ത്ത് കുടുംബം

അലിഗഢ് സ്വദേശികള്‍ക്കാണ് കണ്ണുകള്‍ പുറത്തേക്ക് തള്ളിയ നിലയില്‍ കുഞ്ഞ് പിറന്നത്
ഉത്തര്‍പ്രദേശ്: വൈകല്ല്യങ്ങളോട് കൂടി പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ നമുക്കിടയില്‍ ഒരുപാടുണ്ട്, എന്നാല്‍ കാഴ്ചക്കാരന്റെയും കേള്‍വിക്കാരന്റെയും കണ്ണ് നിറയിക്കുകയാണ് കരിഷ്മയുടെയും അര്‍ഷാദിന്റെയും ഇളയ മകന്. ചൊവ്വാഴ്ചയാണ് അലിഗഢ് സ്വദേശികളായ ഇവര്‍ക്ക് കണ്ണുകള്‍ പുറത്തോക്ക് തള്ളിയ നിലയില്‍ ഒരാണ്‍കുഞ്ഞ് പിറന്നത്.
ജനിച്ചുവീണ കുഞ്ഞിനെ വാരിയെടുത്തപ്പോള്‍ ആ അമ്മയ്ക്ക് സഹിക്കാനായില്ല. തന്റെ മകന് ചെവികളില്ല, മൂക്കിന്റെ സ്ഥാനത്ത് സുഷിരം മാത്രം, കണ്ണുകള്‍ പുറത്തേക്ക് തള്ളിയ നിലയിലും. എന്നാല്‍ വിധിയെ പഴിക്കാതെ ആ കുഞ്ഞിനെ സ്വീകരിക്കാന്‍ തയ്യാറായ മാതാപിതാക്കളെ തളര്‍ത്തിയത് ഗ്രാമവാസികളുടെ കുറ്റപ്പെടുത്തലുകളും കളിയാക്കലുമായിരുന്നു. അന്യഗ്രഹ ജീവിയെന്നാണ് അവര്‍ കുഞ്ഞിനെ വിശേഷിപ്പിച്ചത്.

”എന്റെ മകന് ദൈവത്തിന്റെ തീരുമാനമാണ്, അവനെ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അവന് നിലനില്ക്കാന് കഴിയുന്നിടത്തോളം ഞങ്ങള്‍ സംരക്ഷിക്കും,” പെയിന്ററായ പിതാവ് പറയുന്നു. അഞ്ച് പൗണ്ട് ഭാരവും ആരോഗ്യമുള്ള അവയവങ്ങളുമുള്ള കുട്ടിക്ക് അതിജീവിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. ശ്വാസോച്ഛാസവും സാധാരണ ഗതിയിലാണ്.
ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള മകള്‍ കൂടി ഉണ്ട്. എല്ലാവരും കുറ്റപ്പെടുത്തുമ്പോഴും മകന് ദീര്‍ഘായുസ്സ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക