പണമിടപാടുകള്‍ക്ക് ഇനി ‘ഗൂഗിള്‍ തേസ്’; ശബ്ദമുപയോഗിച്ചും രണ്ടുഫോണുകള്‍ തമ്മില്‍ പണം കൈമാറാം; സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയാല്‍ ഉറപ്പുള്ള ക്യാഷ് പ്രൈസുകളും

ബാങ്കുകളുടെ പണമിടപാട് ആപ്ലിക്കേഷനുകളുടെ മാതൃകയില്‍ ഗൂഗിള്‍ പുതിയ ആപ്പ് പുറത്തിറക്കി. തേസ് എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഇതുപയോഗിച്ച് പണം കൈമാറുന്നത് വളരെ എളുപ്പമാണെന്ന് മാത്രമല്ല ശബ്ദം കൊണ്ടുവരെ രണ്ടുഫോണുകള്‍ തമ്മില്‍ ഇടപാട് നടത്താനുമാകും.

ആപ്ലിക്കേഷനില്‍ ഉപഭോക്താവിന്റെ ബാങ്ക് തെരഞ്ഞെടുത്ത് ഫോണ്‍നമ്പര്‍ ചേര്‍ക്കുകയാണ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അടുത്ത പടി. ഉടനെ മെസ്സേജായി യുപിഐ ഐഡി ലഭിക്കുകയും ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും. പിന്നീട് ആപ്പ് നിര്‍ദ്ദേശിക്കുന്നതനുസരിച്ച് ചില ഘട്ടങ്ങളുംകൂടി കടന്ന ശേഷം പണമിടപാടുകള്‍ തുടങ്ങാം.

ഫോണ്‍നമ്പരുപയോഗിച്ചും ഫോണ്‍നമ്പരില്ലെങ്കില്‍ അടുത്തുള്ള ഫോണിലേക്ക് ശബ്ദ തരംഗങ്ങള്‍ വഴിയോ പണമയയ്ക്കാം. സുഹൃത്തുക്കള്‍ക്ക് ആപ്പ് പരിചയപ്പെടുത്തിയാല്‍ കുറഞ്ഞത് 51 രൂപ ലഭിക്കും. ആയിരം രൂപവരെ നേടാനുള്ള അവസരവുമുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top