‘ജനിച്ചു വീണ കുഞ്ഞുങ്ങള്‍ക്ക് റാപ്പ് മ്യൂസിക്കിനൊപ്പം ഡാന്‍സും ‘നടുവിരല്‍’ നമസ്‌കാരവും’ ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നഴ്‌സുമാരുടെ പണിപോയി

ടലഹാസി: ജീവിതത്തിലെ നല്ല നിമിങ്ങള്‍ നാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മുന്‍ കരുതലില്ലെങ്കില്‍ അത് എത്തരത്തില്‍ ബാധിക്കുമെന്ന് പറയാന്‍ കഴിയില്ല. മികച്ചതെന്ന് കരുതിയ അത്തരത്തിലുള്ള ചില സന്ദര്‍ഭങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെ പണി പോയിരിക്കുകയാണ് രണ്ടു നഴ്‌സുമാര്‍ക്ക്. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെയിലെ നേവല്‍ ആശുപത്രിയിലെ നഴ്‌സുമാരെയാണ് ജോലിയില്‍ അലംഭാവം കാണിച്ചതിന് പുറത്താക്കിയത്.

ജനിച്ച് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെ റാപ്പ് മ്യൂസിക്കിനൊപ്പം നൃത്തം ചെയ്യിച്ചതായിരുന്നു ഒരു നഴ്‌സിന് ആശുപത്രിയില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കിയത്. ‘ഈ കുഞ്ഞ് സാത്താനെ കാണുമ്പോള്‍ എനിക്ക് തോന്നുന്നത് ഇതാണെന്നു പറഞ്ഞ് നടുവിരല്‍ ഉയര്‍ത്തിയുള്ള ചിത്രം പോസ്റ്റു ചെയ്തതാണ് മറ്റൊരു നഴ്‌സിന് വിനയായത്. ചിത്രങ്ങള്‍ ‘സ്‌നാപ്പ് ചാറ്റി’ലായിരുന്നു ഇരുവരും പങ്കുവെച്ചത്. ഇത് വളരെ വേഗത്തില്‍ വൈറലായി. നിരവധിയളുകളാണ് ചിത്രം ഷെയര്‍ ചെയ്തത്.

നഴ്‌സുമാരെ പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവന ആശുപത്രി അധികൃതര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചു. നഴ്‌സുമാരുടേത് ഉദ്യോഗനിലപാവമില്ലാത്ത പ്രവൃത്തിയാണെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുട്ടികള്‍ക്ക് നേരെയുള്ള നഴ്‌സുമാരുടെ പ്രവൃത്തി നിഷ്ഠൂരമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിലെ കമാന്‍ഡിങ് ഓഫീസര്‍ പ്രസ്താവന ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top