സൗഹൃദം ചമഞ്ഞ് ജോലി വാഗ്ദാനം: യുവതിക്ക് നഷ്ടപ്പെട്ടത് 15 ദിവസം പ്രായമായ കുഞ്ഞിനെ

പ്രതീകാത്മക ചിത്രം
ചെന്നൈ: 15 മാസം പ്രായമായ കുഞ്ഞിനെ ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കാണാതായി. അഭിഭാഷക ചമഞ്ഞെത്തിയ സ്ത്രീയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് നിഗമനം. തിങ്കളാഴ്ചയോടെയായിരുന്നു സംഭവം.
പൊലീസ് പറയുന്നതിങ്ങനെയാണ്. കുട്ടികളുടെ ആശുപത്രിയില്‍ വെച്ച് രണ്ടാഴ്ച മുമ്പായിരുന്നു തിരുവണ്ണാമല സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അവിടെ വെച്ച് ആശുപത്രി ജീവനക്കാരിയായ സ്ത്രീ, യുവതിയോട് താന്‍ അഭിഭാഷകയാണെന്നും ജോലി വാങ്ങിച്ചുതരാമെന്നും പറഞ്ഞു. തുടര്‍ന്നാണ് സ്ത്രീ, യുവതിയുമായി വിദഗ്ധ പരിശോധനയ്ക്കെന്ന വ്യാജേന മറ്റൊരു സ്ത്രീയോടൊപ്പം കാറില്‍ രാജീവ് ഗാന്ധി ആശുപത്രിയില്‍ എത്തുന്നത്.

കുഞ്ഞിനോടൊപ്പം കാറില്‍ ഇരുന്ന സ്ത്രീ പരിശോധനയ്ക്കായി യുവതിയെ അകത്തേക്ക് പറഞ്ഞു വിട്ടു. തന്റെ രണ്ടരവയസ്സുകാരി മകളോടൊപ്പം പരിശോധന കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും കുഞ്ഞിനെ കാണാതാകുകയായിരുന്നു. നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി ജോലി തേടിയാണ് മകളുമായി ചെന്നൈയില്‍ എത്തിയത്. ഇവിടെ വെച്ചാണ് ഇവര്‍ സ്ത്രീയുമായി പരിചയത്തിലാകുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക