ഗ്യാലക്‌സി നോട്ട് 8, ഐഫോണ്‍ 10, നോക്കിയ 8, വണ്‍പ്ലസ് 5 എല്ലാം കളത്തിലെത്തി; ഇനി വരുന്നത് പുത്തന്‍ പിക്‌സല്‍; റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

പിക്‌സല്‍ രണ്ടിന്റെ പ്രതീക്ഷിക്കപ്പെടുന്ന ചിത്രം

ടെക് വിപണിയിലെ കൊലകൊമ്പന്മാരെല്ലാം ഫ്ളാഗ്ഷിപ്പ് ഫോണുകള്‍ ഇറക്കിക്കഴിഞ്ഞു. സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8ഉം ഐഫോണ്‍ 8ഉം വിപണിയിലെത്തിക്കഴിഞ്ഞു. നോക്കിയ 8 പുറത്തിറക്കി, വണ്‍പ്ലസ് 5 കയ്യിലൊതുങ്ങുന്ന വിലയ്ക്ക് വിപണിയിലെത്തി. ഇനിയുള്ള ഊഴം ഗൂഗിളിനാണ്.

ആദ്യം നെക്‌സസ് എന്ന പേരില്‍ ഇറക്കിക്കൊണ്ട് ആന്‍ഡ്രോയ്ഡ് സ്‌റ്റോക്ക് വെര്‍ഷന്‍ നല്‍കി ആരാധകരുടെ മനം കവര്‍ന്ന മോഡലുകളാണ്‌ ഗൂഗിളിന്റെ ഫോണുകള്‍. പിക്‌സല്‍ ഫോണും പ്രതീക്ഷകള്‍ ശരിവച്ച് മികച്ച കോണ്‍ഫിഗറേഷന്‍ നല്‍കി. അടുത്തമാസം അവതരിക്കുന്ന പിക്‌സല്‍ ഇതുവരെ ലോകം കണ്ടതില്‍ ഏറ്റവും മികച്ച ഒരു സ്മാര്‍ട്ട് ഫോണ്‍ ആയേക്കും.

ഒക്ടോബര്‍ നാലിനാണ് പുത്തന്‍ പിക്‌സല്‍ എത്തുന്നത്. എന്നാല്‍ ഈ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിങ്ങളുടെ ഫോണിനേക്കുറിച്ച് കൂടുതല്‍ ചോദിക്കുക എന്നൊരു ബോര്‍ഡ് ബോസ്റ്റണില്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധിപ്പിച്ചാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ നാല് എന്ന തിയതി മാത്രമാണ് വലിയ ബോര്‍ഡിലുള്ളത്.

പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍ എന്നീ മോഡലുകളാണ് അവതരിപ്പിക്കപ്പെടുക. ഇതില്‍ പിക്‌സല്‍ 2 നിര്‍മിക്കുന്നത് എച്ച്ടിസിയാണ്. പിക്‌സല്‍ 2 എക്‌സ്എല്‍ എല്‍ജി നിര്‍മിക്കും. ഡിസ്‌പ്ലേയുടെ വിളുമ്പ് പരമാവധി കുറച്ചായിരിക്കും ഇരുഫോണുകളുമെത്തുക. മറ്റ് വിവരങ്ങള്‍ ക്രമേണ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പിക്‌സല്‍ രണ്ടിന്റെ പ്രതീക്ഷിക്കപ്പെടുന്ന ചിത്രം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top