ആള്‍ദൈവം ഗുര്‍മീതിനെതിരെയുളള കൊലപാതക കേസുകള്‍ സിബിഐ കോടതി ഇന്ന് പരിഗണിക്കും; പരിസര പ്രദേശങ്ങില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്


ഗുര്‍മീത് റാം റഹീം സിംഗ്

ചണ്ഡിസഢ്: ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിനെതിരെയുള്ള കൊലപാതക കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. പഞ്ച്കുള സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. സിര്‍സ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ രാം ചന്ദര്‍ ചാത്രപതി, ദേരയുടെ മുന്‍ മാനേജന്‍ രഞ്ജിത്ത് സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസാണ് ജസ്റ്റിസ് ജഗ്ദീപ് സിംഗ് പരിഗണിക്കുന്നത്. ഇരുവരെയും 2002ലാണ് കൊലപ്പെട്ടത്.

കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിസരപ്രദേശങ്ങളില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദോര സച്ചയുടെ അനുയായികള്‍ പ്രദേശത്ത് സംഘടിച്ചിരിക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എന്നാല്‍ അനുായിയെ പീഡിപ്പിച്ച കേസില്‍ കോടതി വിധി പറഞ്ഞ ദിവസം ലക്ഷക്കണക്കിന് ആളുകളാണ് സംഘടിച്ചത്. ഇത് മുന്‍ നിര്‍ത്തിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് ഹരിയാന പൊലീസ് മേധാവി ബിഎസ് സന്ദു പറഞ്ഞു.

2002 ല്‍ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഓഗസ്റ്റ് 25 നാണ് ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. തുടര്‍ന്ന് 28 ന് അദ്ദേഹത്തിന് രണ്ട് കേസുകളിലായി 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പഞ്ച്കുള പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവം നടത്തിയത്. വിധി പറഞ്ഞ ദിവസം സിര്‍സയും ഹരിയാനയിലുമായി ദേരാ അനുയായികള്‍ വന്‍ ആക്രമങ്ങളാണ് അഴിച്ചുവിട്ടത്. ഇതില്‍ 38 ഓളം ആളുകള്‍ മരിക്കുകയും 264 ഓളം ആളുകള്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top