ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും ഉപദ്രവകാരികളായ അമ്പതോളം ആപ്പുകള്‍ നീക്കം ചെയ്തു; ഉപയോക്താക്കളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

പ്രതീകാത്മക ചിത്രം

കാലിഫോണിയ : ഗൂഗിളിന്റെ അനുവാദമില്ലാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത അമ്പതോളം ഉപദ്രവകാരികളായ ആപ്പുകളെ ഗൂഗിള്‍ നീക്കം ചെയ്തു. മൊബൈല്‍ ഫോണുകളെ നശിപ്പിക്കുന്നതും, ഉപയോക്താവിന് വ്യാജ സേവനങ്ങളും നല്‍കുന്ന ആപ്പുകളെയാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഒരു മില്ല്യണ്‍ മുതല്‍ 4.2 മില്ല്യണ്‍ തവണ വരെ ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായാണ് ഗൂഗില്‍ പറയുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ 5000 ത്തോളം ഫോണുകളെ ഈ ആപ്പുകള്‍ നശിപ്പിക്കുമെന്നും ഗൂഗില്‍ പറയുന്നു.

എക്‌സ്‌പെന്‍സീവ് വാള്‍ എന്നറിയപ്പെടുന്ന ആണ്‍ഡ്രോയിഡ് മാല്‍വെയറുകളെയാണ് ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ അറിയാതെ ഡൗണ്‍ലോഡാക്കിയാല്‍ വ്യാജ സേവനത്തിന്റെ പേരില്‍ ഉപയോക്താവില്‍നിന്നും ഇവ പണം ഈടാക്കും. എന്നാല്‍ ഗൂഗില്‍ പ്ലേസ്റ്റോര്‍ അറിയാതെയാണ് ആപ്പുകള്‍ ഈ കാര്യങ്ങളൊക്കെ ചെയ്യുന്നത്.

ഉപയോക്താവ് ഒരിക്കല്‍ ഈ ആപ്പ് ഡൗണ്‍ലോഡാക്കിയാല്‍ ഇതിനോട് അനുബന്ധിച്ചുള്ള ആപ്പുകളോ, സമാനമായ ആപ്പുകളോ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള അനുമതി ഉപയോക്താവിനോട് ചോദിക്കും. ഇതിനുപുറമെ ഉപയോക്താവിന്റെ വിവരങ്ങള്‍ ഇവ ചോര്‍ത്തുകയും ചെയ്യും.

ഉപയോക്താവിനെ അവരുടെ സമ്മതമില്ലാതെ തന്നെ മറ്റു പല സേവനങ്ങളിലും അംഗമാക്കുകയും അവര്‍ അറിയാതെതന്നെ അങ്കൗണ്ടില്‍നിന്നും പണമീടാക്കുകയും ചെയ്യും. കൂടാതെ ഈ ആപ്പുകള്‍ ഇന്‍ന്റാള്‍ ചെയ്യുന്ന ആളിന്റെ സ്ഥലം, മേല്‍ വിലാസം, ഐപി അഡ്രസ്സ് എന്നിവയെല്ലാം ഇതിന്റെ സെര്‍വറുകള്‍ക്ക് അയച്ചുകൊടുക്കും. ഉപയോക്താവറിയാതെ പ്രവര്‍ത്തിക്കുന്ന ഈ ആപ്പുകള്‍ ഫോണിനെയും ഉപയോഗിക്കുന്ന ആളിനെയും ഒരുപോലെ ദോഷം ചെയ്യുന്നതാണ്.

മറ്റാര്‍ക്കും മനസ്സിലാക്കിയെടുക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള രഹസ്യകോഡുകള്‍ ഉപയോഗിച്ചാണ് എക്‌സ്‌പെന്‍സീവ് വാളുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് ഗൂഗിളന്റെ മാല്‍വെയര്‍ പ്രതിരോധത്തിന് പോലും ഇവയെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഐ ലൗവ് ഫില്‍റ്റെര്‍, ബ്യൂട്ടിഫുള്‍ ക്യാമറ, ഫാസിനേറ്റിങ് ക്യാമറ ഉള്‍പ്പടെ അമ്പതോളം ആപ്പുകളാണ് ഗൂഗില്‍ നീക്കം ചെയ്തത്.

ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ നിന്നും ഇവ നീക്കം ചെയ്തുവെങ്കിലും ഉപയോക്താവിന്റെ ഫോണില്‍ നിന്നും ഈ ആപ്പുകള്‍ നീക്കം ചെയ്യാത്തെടുത്തോളം കാലം അവ ഫോണിനെ നശിപ്പിക്കും. ഇന്‍സ്റ്റഗ്രാമുള്‍പ്പടെ മിക്ക സമൂഹ മാധ്യമങ്ങളിലും ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവയൊന്നും ഡൗണ്‍ലോഡ് ചെയ്യരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഗൂഗിള്‍ നല്‍കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top