സഹപ്രവര്‍ത്തകയുടെ നഗ്ന ദൃശ്യങ്ങള്‍ മാത്രമെ പാവം ആവശ്യപ്പെട്ടുള്ളു; ദിലീപിന്റെ ജാമ്യാപേക്ഷയെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി

ശാരദക്കുട്ടി

നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. സഹപ്രവര്‍ത്തകയെ നഗ്നമായി നിര്‍ത്തി ചിത്രമെടുക്കണമെന്നേ പാവം ആവശ്യപ്പെട്ടുള്ളു എന്നാണ് ശാരദക്കുട്ടി പ്രതികരിച്ചത്. ജയിലില്‍ 60 ദിവസം പിന്നിട്ട ദിലീപ് നടിയുടെ നഗ്‌ന ചിത്രങ്ങള്‍ എടുത്തുനല്‍കാന്‍ ആവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരായ കുറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇതിനെതിരെയാണ് ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സഹപ്രവര്‍ത്തകയെ നഗ്നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടുള്ളു പോലും!!!.. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാപരിപാടികള്‍ മറന്നു കൊണ്ട് 28ാം തീയതി തീയേറ്ററിലേക്ക് പോകാന്‍ മാത്രം മന:സാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികള്‍. ആ സിനിമയുടെ ഓരോ പരസ്യം കാണുമ്പോഴും മഹാഭാരതത്തിലെ, ആക്രമണത്തിനിരയായ സ്ത്രീയുടെ ‘ കേശമിതു കണ്ടു നീ കേശവാ ഗമിക്കേണം’ എന്ന വിലാപത്തിനു തുല്യമായ ഒരു കരച്ചില്‍ നമ്മുടെ തല പിളര്‍ക്കണം. സെപ്തംബര്‍ 28 കരിദിനമാണ് മനുഷ്യസ്‌നേഹികള്‍ക്ക്, കലാസ്‌നേഹികള്‍ക്ക്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top