കങ്കണയും ആദിത്യ പഞ്ചോളിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് ആരോപണം; കെആര്‍കെയെ ‘പട്ടി’ എന്നുവിളിച്ച് നടിയുടെ സഹോദരി രംഗോലി

കങ്കണ, രംഗോലി, കെആര്‍കെ

വിവാദങ്ങളില്‍ ചെന്നുചാടുന്നതും അവിടെനിന്ന് കിട്ടുന്നതുംവാങ്ങി പോരുന്നതും കെആര്‍കെയുടെ പണ്ടുമുതലേയുള്ള ശീലമാണ്. യാതൊരു ആവശ്യവുമില്ലാത്ത കാര്യങ്ങളില്‍ ചെന്ന് തലയിടുകയും പരമാവധി ചീത്തവിളി വാങ്ങിക്കൂട്ടുകയും ചെയ്ത ശേഷം പിന്‍വാങ്ങി വിശ്രമിക്കുകയും ചെയ്യുന്നത് കെആര്‍കെയുടെ ഒരു മാര്‍ക്കറ്റിംഗ് തന്ത്രം കൂടിയാണ്.

ഇപ്പോള്‍ ബോളിവുഡ് നടി കങ്കണ റെണാവത്തിന്റെ സഹോദരി രംഗീലയുടെ കയ്യില്‍നിന്നും ചീത്തവിളി വാങ്ങി പഴയ പല്ലവികള്‍ തുടരുകയാണ് കെആര്‍കെ. ആദിത്യ പഞ്ചോളി ലൈംഗികമായി ഉപദ്രവിച്ചുവെന്ന കങ്കണയുടെ ആരോപണമാണ് വിഷയം. എന്നാല്‍ ഇരുവരും തമ്മില്‍ പരിചയക്കാരാണെന്നാണ് കെആര്‍കെ പറയുന്നത്. ഇരുവരും 2003 മുതല്‍ക്കേ അടുപ്പത്തിലായിരുന്നുവത്രേ!

എന്നാല്‍ കെആര്‍കെയുടെ ‘വിടുവായത്തം’ കണ്ട രംഗോലി കുപിതയായി. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഒരു വാക്‌പോരുതന്നെ നടന്നു. തന്റെ കയ്യില്‍ തെളിവുകളും സാക്ഷികളും തന്റെ കയ്യിലുണ്ടെന്നായി കെആര്‍കെ. എങ്കില്‍ തെളിവ് കൊണ്ടുവരാന്‍ രംഗോലിയും. ഒന്നിലേറെ തവണ കെആര്‍കെയെ രംഗോലി പട്ടി എന്നുവിളിച്ചു.

എന്തായാലും വാക്‌പോര് കഴിഞ്ഞപ്പോഴേക്കും കെര്‍ആര്‍കെയ്ക്ക് ക്ഷീണം സംഭവിച്ചുവെന്നതന്നെ പറയാം. എന്നാല്‍ ഇതൊക്കെയെത്രകണ്ടതാണെന്നമട്ടില്‍ കെആര്‍കെ വീണ്ടും അടുത്ത പരാമര്‍ശം നടത്തുമെന്നാണ് ബോളിവുഡ് അടക്കംപറച്ചില്‍. പ്രമുഖരേപ്പറ്റി തോന്ന്യവാസം വിളിച്ചുപറഞ്ഞ് നെഗറ്റീവ് പബ്ലിസിറ്റി നേടി റീച്ച് കൂട്ടുകയെന്നതാണ് ഇദ്ദേഹത്തിന്റെ ബിസിനസ് തന്ത്രം എന്ന ബോധ്യം എല്ലാവര്‍ക്കുമുള്ളതിനാല്‍ കെആര്‍കെയുടെ അഭിപ്രായങ്ങളെ ഏവരും അവഗണിക്കാറാണ് പതിവ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top