നടിയെ ആക്രമിച്ച കേസ്: ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു

ലിബര്‍ട്ടി ബഷീര്‍

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നിര്‍മാതാവും തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു.

ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്. തനിക്കെതിരേ ലിബര്‍ട്ടി ബഷീറും മുന്‍ ഭാര്യ മഞ്ജുവും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ നേരത്തെ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആ സമയത്ത് താന്‍ മാധ്യമങ്ങളിലൂടെ പറഞ്ഞ വിവരങ്ങളുടെ വിശദീകരണം പൊലീസ് തന്നോട് തേടിയെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

നേരത്തെ ലിബര്‍ട്ടി ബഷീര്‍ നേതൃത്വം നല്‍കിയ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തിയറ്റര്‍ വിഹിതം കൂട്ടിനല്‍കണമെന്ന ആവശ്യമുന്നയിച്ച് തിയറ്റര്‍ അടിച്ചിട്ട് സമരം നടത്തിയിരുന്നു. ഈ സമരത്തിനിടെ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ തിയറ്റര്‍ ഉടമകളുടെ സംഘടന വരുകയും തിയറ്റര്‍ ഉടമകള്‍ കൂട്ടത്തോടെ പുതിയ സംഘടനയിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top